1865- ജനുവരി – വിദ്യാസംഗ്രഹം – പുസ്തകം 1 – ലക്കം 3

ആമുഖം

വിദ്യാസംഗ്രഹത്തിന്റെ (The Cottayam College Quaterly Magazine) ത്തിന്റെ പുസ്തകം ഒന്ന്, ലക്കം മൂന്നിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്ന് പങ്കു വെക്കുന്നത്. ഇത് സ്കാൻ ചെയ്യാനായി വിദ്യാസംഗ്രഹത്തിന്റെ വിവിധ ലക്കങ്ങൾ തരപ്പെടുത്തി തന്ന കോട്ടയം സി.എം.എസ്. കോളേജ് അദ്ധ്യാപകൻ പ്രൊഫസർ ബാബു ചെറിയാനും, ഫോട്ടോ എടുക്കാനായി സഹായിച്ച സുഗീഷിനും അഖിലിനും നന്ദി. ഇതിനു മുൻപ് നമ്മൾ ഇതിന്റെ ഒന്നും രണ്ടും ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ കണ്ടതാണല്ലോ.

പുസ്തകത്തിന്റെ വിവരം

  • പേര്: വിദ്യാസംഗ്രഹം (The Cottayam College Quaterly Magazine) പുസ്തകം ഒന്ന്, ലക്കം മൂന്ന്
  • താളുകൾ: 50
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
  • പ്രസാധകർ: കോട്ടയം കോളേജ്
  • പ്രസിദ്ധീകരണ വർഷം: 1865 ജനുവരി
1865- ജനുവരി – വിദ്യാസംഗ്രഹം - പുസ്തകം 1 – ലക്കം 3
1865- ജനുവരി – വിദ്യാസംഗ്രഹം – പുസ്തകം 1 – ലക്കം 3

ഉള്ളടക്കം

ഈ ലക്കത്തിൽ കൗതുകകരമായി തോന്നിയത് India in Vedic Era എന്ന ലേഖനമാണ്. അതിൽ അന്നത്തെ കാഴ്ചപ്പാടിൽ വിവിധ ഭാഷാ കുടുംബങ്ങൾ ഉണ്ടാകുന്നത് എങ്ങനെ എന്ന് വിശശദമായി പറഞ്ഞിരിക്കുന്നു. സംസ്കൃതവും മലയാളവും എന്ത് കൊണ്ട് വ്യത്യസ്തകുടുംബങ്ങളിൽ പെടുന്നും എന്നും സംസ്കൃതവും ഇംഗ്ലീഷും എന്ത് കൊണ്ട് ഒരേ കുടുംബത്തിൽ പെടുന്നു എന്നും ഉദാഹരണ സഹിതം വിശദീകരിക്കുന്നു. രണ്ടാം ലക്കത്തിൽ തുടങ്ങിയ ആവിവണ്ടിയെ പറ്റിയുള്ള ലേഖനം ഈ ലക്കത്തിലും തുടരുകയാണ്.

മറ്റൊരു പ്രധാന ലേഖനം ഭൂമിയുരുണ്ടതകുന്നു എന്നുള്ളതു എന്നതാണ്. ഭൂമിയുരുണ്ടതാകുന്നു എന്നത് വിശദീകരിക്കാൻ 1865ൽ അറിവിൽ നിന്ന് ലഭ്യമായിരിക്കുന്ന വിവിധ ലോജിക്കുകൾ ഉപയോഗിക്കുന്നു. ഈ ലേഖനം മലയാണ്മയുടെ വ്യാകരണത്തിന്റെ കർത്താവ് ജോർജ്ജ് മാത്തൻ ആണെഴുതിയത് എന്ന് GM എന്ന ഇനീഷ്യൽ സൂചിപ്പിക്കുന്നു.  അതേ പോലെ മറ്റൊരു ലെഖനത്തിലെ C എന്ന ഇനീഷ്യൽ അത് റിച്ചാർഡ് കൊളിൻസ് ആണെഴുതിയത് എന്നും സൂചിപ്പിക്കുന്നു എന്നു തോന്നുന്നു.

 

ഘാതകവധത്തിന്റെ ഒറിജിനൽ ഇംഗ്ലീഷ് കൃതി (The Slayer Slain) ഘണ്ഡശഃ പ്രസിദ്ധിക്കരിക്കുന്നത് ഈ ലക്കത്തിലും തുടരുകയാണ്.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

Comments

comments