നളചരിതം ആട്ടക്കഥ – ഉണ്ണായി വാര്യർ

ഉണ്ണായി വാര്യരുടെ നളചരിതം എന്ന ആട്ടക്കഥ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ ഡിജിറ്റൽ സ്കാനിൽ നളചരിതം ആട്ടക്കഥയുടെ നാലു ദിവസത്തെ കഥകളും ഉൾപ്പെടുന്നു.

നമുക്ക് കിട്ടിയ ഈ പതിപ്പിൻ്റെ കവർ പേജും ടൈറ്റിൽ പേജും നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ യാതൊരു മെറ്റാ ഡാറ്റയും ലഭ്യമല്ല. ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ ഈ പതിപ്പിൽ ധാരാളം കുറിപ്പുകൾ കൈയെഴുത്തിൽ കാണുന്നുണ്ട്. അതിനാൽ ഇത് ഒരു പാഠപുസ്തക പതിപ്പ് ആയിരുന്നെന്ന് ഊഹിക്കുന്നു.

നളചരിതത്തിൻ്റെ വ്യത്യസ്തമായ പല പതിപ്പുകളും നമുക്ക് ഇതിനകം കിട്ടിയതാണ്. എനിക്ക് ഒറ്റത്തിരച്ചിലിൽ കണ്ടെടുക്കാനായ ചിലത് ഇവിടെ ലിസ്റ്റ് ചെയ്യുന്നു.

ഇതിൻ്റെ ഒക്കെ ഒപ്പം ഇപ്പോൾ ഈ പൂർണ്ണ ആട്ടക്കഥ പതിപ്പും നമുക്ക് ലഭിച്ചിരിക്കുന്നു.

നളചരിതം ആട്ടക്കഥ - ഉണ്ണായി വാര്യർ
നളചരിതം ആട്ടക്കഥ – ഉണ്ണായി വാര്യർ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: നളചരിതം ആട്ടക്കഥ – ഉണ്ണായി വാര്യർ
  • പ്രസിദ്ധീകരണ വർഷം: ലഭ്യമല്ല
  • താളുകളുടെ എണ്ണം: 96
  • അച്ചടി: ലഭ്യമല്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments

One comment on “നളചരിതം ആട്ടക്കഥ – ഉണ്ണായി വാര്യർ

  • വളരെക്കാലമായി ആഗ്രഹിച്ചതാണ് നളചരിതം നാലുദിവസവും ഉൾപ്പെട്ട ഒരു കൃതിക്ക് വേണ്ടി. അത്തരമൊരു ഇ-ബുക്ക് ലഭ്യമാക്കിയതിന് ടോണി ആന്റണി മാസ്റ്റർക്കും ഷൈജുഅലക്സ് അവർകൾക്കും നന്ദി രേഖപ്പെടുത്തുന്നു. ടോണി ആന്റണി മാസ്റ്റരുടെ പുസ്തകശേഖരം അഭിനന്ദനാർഹം തന്നെ.

    വിക്കിഗ്രന്ഥശാലയിൽ ഈ കൃതി ലഭ്യമാണ് .

    https://ml.wikisource.org/wiki/ നളചരിതം_ആട്ടക്കഥ

    പക്ഷെ അത് ആധികാരികമായിട്ടെടുക്കാൻ പറ്റില്ല. കാരണം കൃതി Systematic ആയി Organise ചെയ്തിട്ടില്ല. മാത്രവുമല്ല Proof Reading കഴിഞ്ഞതാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ധാരാളം തെറ്റുകൾ കാണുന്നുണ്ട്.

    ഉണ്ണായിവാര്യരുടെ ജീവചരിത്രം, നള-ദമയന്തി കഥ, ശ്ലോകങ്ങളുടെയും പദങ്ങളുടെയും വ്യാഖ്യാനങ്ങളോടുകൂടിയുള്ള മൂന്ന് കൃതികൾ കേരളസാഹിത്യഅക്കാദമി ഡിജിറ്റൈസ് ചെയ്തത് താഴെക്കാണുന്ന ലിങ്കിൽ ലഭ്യമാണ്

    നളചരിതം ആട്ടക്കഥ ഒന്നാം ദിവസം [ വ്യാഖ്യാ.വട്ടപ്പറമ്പിൽ ഗോപിനാഥപ്പിള്ള ]
    https://archive.org/details/NalacharithamAttakkadhaOnnamDivasam

    നളചരിതം ആട്ടക്കഥ രണ്ടാം ദിവസം [വ്യാഖ്യാ. പി. കരുണാകരൻ നായർ]
    https://archive.org/details/NalacharithamAattakkadha

    നളചരിതം ആട്ടക്കഥ നാലാം ദിവസം [വ്യാഖ്യാ. ആർ. രാജരാജവർമ്മ]
    https://archive.org/details/NalacharithamAttakkadhaNaalaamDivasam

    Online വായനക്കായി താഴെക്കൊടുത്ത ലിങ്കുകൾ പ്രയോജനപ്പെടും.
    [കഥാസംഗ്രഹവും വ്യാഖ്യാനങ്ങളോടും കൂടി]

    http://www.kathakali.info/ml/stories/nalacharitham_1 [ നളചരിതം ഒന്നാം ദിവസം ]
    http://www.kathakali.info/ml/stories/nalacharitham_2 [ നളചരിതം രണ്ടാം ദിവസം ]
    http://www.kathakali.info/ml/stories/nalacharitham_3 [ നളചരിതം മൂന്നാം ദിവസം ]
    http://www.kathakali.info/ml/stories/nalacharitham_4 [ നളചരിതം നാലാം ദിവസം ]
    —————————————————————————————————————————————————————–
    Prajeev Nair
    Cherukunnu, Kannur

Comments are closed.