1952 – അനുദിനവിജ്ഞാനം – ഒന്നാം പുസ്തകം – ഒന്നാം ഫാറത്തിലേക്ക് – തിരുവിതാംകൂർ-കൊച്ചി സർക്കാർ

1952ൽ ഒന്നാം ഫാറത്തിൽ പഠിച്ചിരുന്നവർ ഉപയോഗിച്ച അനുദിനവിജ്ഞാനം – ഒന്നാം പുസ്തകം – ഒന്നാം ഫാറത്തിലേക്ക് എന്ന സാമൂഹ്യ പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഒന്നാം ഫാറം ഇന്നത്തെ അഞ്ചാം ക്ലാസ്സിനു സമാനമാണ്. ഇത് തിരു-കൊച്ചി സർക്കാരിൻ്റെ പ്രദേശത്തെ സ്കൂളുകളിൽ ഉപയൊഗിച്ച പാഠപുസ്തകം ആണ്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1952 - അനുദിനവിജ്ഞാനം - ഒന്നാം പുസ്തകം - ഒന്നാം ഫാറത്തിലേക്ക് - തിരുവിതാംകൂർ-കൊച്ചി സർക്കാർ
1952 – അനുദിനവിജ്ഞാനം – ഒന്നാം പുസ്തകം – ഒന്നാം ഫാറത്തിലേക്ക് – തിരുവിതാംകൂർ-കൊച്ചി സർക്കാർ

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: അനുദിനവിജ്ഞാനം – ഒന്നാം പുസ്തകം – ഒന്നാം ഫാറത്തിലേക്ക്
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 102
  • അച്ചടി: സർക്കാർ പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments

Leave a Reply