പാഠമാല – പാഠപുസ്തകം – കൈയെഴുത്തുപ്രതി

ആമുഖം

ഗുണ്ടർട്ട് മദിരാശി സർക്കാറിനു വേണ്ടി തയ്യാറാക്കിയ പാഠമാല എന്ന മലയാളപാഠപുസ്തകത്തിന്റെ രചനാ വേളയിൽ ഗുണ്ടർട്ട് തയ്യാറാക്കിയ കൈയെഴുത്തു പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 150-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പാഠമാല കൈയെഴുത്തു പ്രതി
  • താളുകളുടെ എണ്ണം: 103
  • എഴുതപ്പെട്ട കാലഘട്ടം:  1838നും 1860നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ കൈയെഴുത്ത് രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു. 
പാഠമാല - പാഠപുസ്തകം - കൈയെഴുത്തുപ്രതി
പാഠമാല – പാഠപുസ്തകം – കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മദിരാശി സർക്കാറിനു വേണ്ടി ഗുണ്ടർട്ട് തയ്യാറാക്കിയ ഗദ്യപദ്യസമാഹാരമാണ് പാഠമാല. 1860ൽ ആണ് ഇത് പ്രസിദ്ധീകരിച്ചത് (ഇതിന്റെ സ്കാൻ നമുക്ക് കിട്ടിയിട്ടില്ല). പ്രസ്തുത പാഠപുസ്തകം തയ്യാറാക്കാൻ വേണ്ടി ഗുണ്ടർട്ട് തയ്യാറാക്കിയ കൈയെഴുത്ത് പ്രതിയാണ് ഇത്.

ഈ കൈയെഴുത്ത് പ്രതിയിൽ കാണുന്ന ചില ഗദ്യപദ്യങ്ങൾ താഴെ പറയുന്നവ ആണ്:

  • കൃഷ്ണന്റെ ബാല്യകഥ
  • കാക്ക അരയന്നത്തെ കൊണ്ടു സർപ്പത്തെ കൊല്ലിച്ചതു
  • മഹാഭാരതം കിളിപ്പാട്ടിൽ നിന്നുള്ള ഭാഗങ്ങൾ
  • സുറിയാണികൾ പറങ്കിപാതിരികളുടെ വശത്തായ ശെഷം മത്സരിച്ചു സ്വാതന്ത്രം പ്രാപിച്ച പ്രകാരം
  • ദമയന്തി ചെദി രാജ്യത്തിൽ പോയതു
  • പഞ്ചതന്ത്രവാക്യങ്ങൾ
  • മലയാളം പഴം‌ചൊല്ലുകൾ

ഡോ: സ്കറിയ സക്കറിയ ഈ കൈയെഴുത്തുപ്രതിയെ പറ്റിയും പാഠമാല എന്ന പുസ്തകത്തിന്റെ പ്രാധാന്യത്തെ പറ്റിയും അല്പം വിശദമായി എഴുതിയിട്ടൂണ്ട്. വിശദാംശങ്ങൾക്ക് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ കാണുക

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. അതൊക്കെ അറിവുള്ളവർ ചെയ്യുമല്ലോ. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

Comments

comments