1955 – അങ്കഗണിതം ഒന്നാം പുസ്തകം (ഒന്നാം ഫാറത്തിലേയ്ക്കു്)

1955ൽ ഒന്നാം ഫാറത്തിലെ (അഞ്ചാം ക്ലാസ്സ്) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച അങ്കഗണിതം ഒന്നാം പുസ്തകം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1955ൽ കേരള സർക്കാർ നിലവിൽ വന്നിട്ടില്ലാത്തതിനാൽ ഇത് തിരുവിതാംകൂർ-കൊച്ചി സർക്കാറിന്റെ പാഠപുസ്തകം ആണെന്ന് കരുതുന്നു. സർക്കാർ ഏതാണെന്ന് പുസ്തകത്തിൽ സൂചിപ്പിച്ചിട്ടില്ല. കെ.ജി. ശിവശങ്കരൻ നായർ, എസ്. മോസസ് എന്നിവർ ചേർന്നാണ് ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.

പഴയ അളവ് തൂക്കങ്ങളെ കുറിച്ചുള്ള പാഠങ്ങൾ ഇതിൽ എനിക്കു വളരെ ഉപയോഗപ്രദമായി തോന്നി. ചരിത്രവിദ്യാർത്ഥികളും മാദ്ധ്യമപ്രവർത്തകരും ഒക്കെ ഈ വിധത്തിലുള്ള പഴയ അളവുതൂക്കങ്ങളുടെ വിശദാംശങ്ങളും മറ്റും മനസ്സിലാക്കി വെക്കേണ്ടതാണ്. ഇത്തരം അറിവുകൾ പഴയ സംഗതികൾ കൈകാര്യം ചെയ്യുമ്പോൾ വളരെ ഉപകാരപ്പെടും.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1955 - അങ്കഗണിതം ഒന്നാം പുസ്തകം (ഒന്നാം ഫാറത്തിലേയ്ക്കു്)
1955 – അങ്കഗണിതം ഒന്നാം പുസ്തകം (ഒന്നാം ഫാറത്തിലേയ്ക്കു്)

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: അങ്കഗണിതം ഒന്നാം പുസ്തകം (ഒന്നാം ഫാറത്തിലേയ്ക്കു്)
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 100
  • അച്ചടി: സർക്കാർ പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന (archive.org): കണ്ണി

Comments

comments

Leave a Reply