എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതായജ്ഞം – 7 രേഖകൾ

എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തോടനുബന്ധിച്ച് 1989-1990ൽ പ്രസിദ്ധീകരിച്ച പാട്ടുപുസ്തകവും എഴുത്തു പുസ്തകവും റിപ്പോർട്ടുകളും അടക്കം 7 രേഖകളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തും എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിന്റെ  ഭാഗമായിരുന്നു. എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ ഉപയോഗിച്ച കുറച്ചു ലഘുലേഖകളും മറ്റും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഡിജിറ്റൈസേഷനായി കൈമാറിയിട്ടൂണ്ട്. അതിന്റെ ഭാഗമായാണ് ഈ സാക്ഷരാത രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

 

എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതായജ്ഞം
എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതായജ്ഞം

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഏഴ് രേഖകളുടേയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

രേഖ 1

  • പേര്: അക്ഷര കലാജാഥ 89   
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 48
  • പ്രസ്സ്: S.K. Enterprises, Cochin
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 2

  • പേര്: Lead Kindly Light  
  • രചന: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 20
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 3

  • പേര്: വെളിച്ചമേ നയിച്ചാലും
  • രചന: കെ. ആർ. രാജൻ, ജില്ലാ കളക്ടർ, എറണാകുളം
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 76
  • പ്രസ്സ്: ഗവണ്മെന്റ് പ്രസ്സ്, എറണാകുളം
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 4

  • പേര്: അക്ഷരം – എഴുത്തുപുസ്തകം  
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 68
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 5

  • പേര്: വെളിച്ചത്തിലേയ്ക്ക് – പാട്ടു പുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 20
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 6

  • പേര്: Ernakulam District Total Literarcy Project – A Report  
  • രചന: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസിദ്ധീകരണ വർഷം: 1990
  • താളുകളുടെ എണ്ണം: 12
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 7

  • പേര്: വെളിച്ചമേ നയിച്ചാലും  – എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതായജ്ഞം പ്രവർത്തന റിപ്പോർട്ട്
  • രചന: സി. ജി. ശാന്തകുമാർ
  • പ്രസിദ്ധീകരണ വർഷം: 1990
  • താളുകളുടെ എണ്ണം: 36
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: നോർമ്മൻ പ്രിന്റിങ് ബ്യൂറോ, കോഴിക്കോട്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments

Leave a Reply