1952 – അഭിനവ ഹൈസ്കൂൾ ഇൻഡ്യാ ചരിത്രം – ആറാം ഫാറത്തിലേക്കു് – കെ.എം. ജോസഫ്

1952-1953 ൽ  തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് ആറാം ഫാറത്തിൽ  (ഇന്നത്തെ പത്താം ക്ലാസ്സിനു സമാനം) പഠിച്ചവർ ഉപയോഗിച്ച ചരിത്ര പാഠപുസ്തകമായ അഭിനവ ഹൈസ്കൂൾ ഇൻഡ്യാ ചരിത്രം – ആറാം ഫാറത്തിലേക്കു് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കെ. എം. ജോസഫാണ് ഇത് രചിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുള്ള ദി എഡ്യൂക്കെഷൾ ബുക്ക് ഡിപ്പോ എന്ന പ്രസാധകർ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതേ പുസ്തകത്തിൻ്റെ 1950ൽ ഇറങ്ങിയ പതിപ്പ് നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഇവിടെ കാണാം. എന്നാൽ ഈ പതിപ്പിൽ ഉള്ളടക്കം ചെരുതായി മാറ്റുകയും ചെയ്യുകയും കുറച്ച് മാപ്പുകളും മറ്റ് ഉള്ളടക്കം ചേർക്കുകയും ചെയ്തിട്ടുണ്ട്. 1952ൽ പുതിയ എഡീഷൻ വന്നതിനാൽ ഈ പാഠപുസ്തകം കുറച്ചു വർഷങ്ങൾ എങ്കിലും ഉപയോഗത്തിലുണ്ടായിരുന്നു എന്ന് ഊഹിക്കാം,

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

അഭിനവ ഹൈസ്കൂൾ ഇൻഡ്യാ ചരിത്രം - ആറാം ഫാറത്തിലേക്കു് – കെ.എം. ജോസഫ്
അഭിനവ ഹൈസ്കൂൾ ഇൻഡ്യാ ചരിത്രം – ആറാം ഫാറത്തിലേക്കു് – കെ.എം. ജോസഫ്

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: അഭിനവ ഹൈസ്കൂൾ ഇൻഡ്യാ ചരിത്രം – ആറാം ഫാറത്തിലേക്കു് – കെ.എം. ജോസഫ്
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 176
  • പ്രസാധനം: ദി എഡ്യൂക്കെഷൾ ബുക്ക് ഡിപ്പോ, തിരുവനന്തപുരം
  • അച്ചടി: University Press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments