കഴിഞ്ഞ കുറേ പോസ്റ്റുകളിൽ CMSന്റെ വിവിധ മിഷനറി പബ്ലിക്കേഷനുകൾ പരിചയപ്പെടുത്തിയിരുന്നല്ലോ. അതിലൊക്കെ കേരളവുമായി ബന്ധപ്പെട്ട ധാരാളം വിവരങ്ങൾ ഉണ്ടെന്ന് നമ്മൾ കണ്ടതുമാണ്. ഇതിനകം നൂറിനു മുകളിൽ സ്കാനുകൾ ഈ വിഭാഗത്തിൽ നമ്മൾ കണ്ടു. അതിലെ ഓരോ സ്കാനും എടുത്തു പരിശോധിക്കാൻ തന്നെ ധാരാളം സമയം ആവശ്യമാണെന്ന് അതിന്റെ താളുകളിലൂടെ ഒന്ന് ഓടിച്ചു നോക്കിയാൽ മനസ്സിലാക്കാവുന്നതെ ഉള്ളൂ.
എന്നാൽ ഇത്തരത്തിൽ മിഷനറി ഡോക്കുമെന്റുകളീൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അതിനെ പറ്റി മാത്രം പോസ്റ്റുകൾ ഇടുന്നതും ഈ ബ്ലൊഗിന്റെ പ്രധാനലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കും എന്നതിനാൽ മിഷനറി പബ്ലിക്കേഷനുകൾ എല്ലാം കൂടി ഒരു പദ്ധതി താളായി മാറ്റാൻ പ്രേരിപ്പിച്ചു. ആ വിധത്തിൽ ഇതുവരെ പങ്ക് വിട്ട പബ്ലിക്കെഷനുകളുടെ കൂടുതൽ വർഷത്തെ സ്കാനുകൾ ചേർത്ത് ഒരു പേജ് നിർമ്മിച്ചിരിക്കുന്നു. ആ പേജ് ഇവിടെ കാണാം. https://shijualex.in/missionary-documents-with-references-to-kerala/
നിലവിൽ CMSന്റെയും LMSന്റെയും കുറച്ച് പബ്ലിക്കെഷനുകൾ ആണ് ഇതിൽ ഉള്ളത്. ഇതിനകം ബ്ളൊഗ് പൊസ്റ്റിലൂടെ പരിചയപ്പെടുത്തിയ CMSഗ്ലീനറിന്റേയും, ഇന്റലിജൻസറിന്റേയും ഒക്കെ കൂടുതൽ വർഷങ്ങളിലെ സ്കാനുകൾ (ഏതാണ്ട് 1905 വരെ) ഇപ്പോൾ ഈ പുതിയ പേജിലൂടെ ലഭിക്കും.
കേരളം എന്ന് ഇട്ടിട്ടുണ്ടെകിലും പൊതുവെ തെക്കേ ഇന്ത്യൻ പഠനങ്ങൾക്കും പ്രയോജനപ്പെടുന്ന പുസ്തകങ്ങൾ ആണ് ഇതൊക്കെ.
ഈ പേജിലെ പട്ടികകൾ ആദ്യം സ്ഥാപനം അനുസരിച്ചും പിന്നെ പബ്ലിക്കെഷൻ അനുസരിച്ചും ക്രമീകരിച്ചിരിക്കുന്നു. ഒരോ പട്ടികയിലൂടെയും ബ്രൗസ് ചെയ്താൽ ആ പബ്ലിക്കെഷന്റെ കൂടുതൽ സ്കാനുകൾ ലഭിക്കും. ഏതഎങ്കിലും വർഷത്തെ സ്കാൻ ലഭ്യമല്ലെങ്കിൽ “സ്കാൻ ലഭ്യമായിട്ടില്ല/Scan not available” എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.
ഇനി താഴെ പറയുന്ന കാര്യങ്ങൾക്ക് എനിക്ക് നിങ്ങളുടെ സഹായം അവശ്യമാണ്
- ഓരോ പബ്ലിക്കേഷനും 3-4 വാചകങ്ങളിൽ ഒതുങ്ങുന്ന ചെറിയ ഒരു കുറിപ്പ് തയ്യാറാക്കാൻ ആഗ്രഹിക്കുന്നു. ഇതിനു നിങ്ങൾക്ക് എന്നെ സഹായിക്കാൻ ആവുമെങ്കിൽ SHIJUALEXONLINE@GMAIL.COM എന്ന വിലാസത്തിലേക്ക് ഒരു മെയിൽ അയക്കുക.
- ചില വർഷങ്ങളിലെ സ്കാനുകളിൽ “സ്കാൻ ലഭ്യമായിട്ടില്ല/Scan not available” എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ സ്കാൻ എവിടെയെങ്കിലും ലഭ്യമാണെങ്കിൽ അറിയിക്കുക.
- മറ്റ് എന്തെങ്കിലും നിർദ്ദേശം ഉണ്ടെങ്കിലും SHIJUALEXONLINE@GMAIL.COM എന്ന വിലാസത്തിലേക്ക് ഒരു മെയിൽ അയക്കുക.
നന്ദി