കെ.ഇ. ജോബ് 1952ൽ ഒന്നാം ഫാറത്തിൽ (ഇന്നത്തെ അഞ്ചാം ക്ലാസ്സിനു സമാനം) പഠിക്കുന്നവർക്കായി പ്രസിദ്ധീകരിച്ച കേരളചരിത്രകഥകൾ & സിവിക്സ് (ഒന്നാം ഫാറത്തിലേയ്ക്ക്) എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് തിരിവിതാംകൂർ-കൊച്ചി പ്രദേശത്ത് ഉപയോഗിച്ച പാഠപുസ്തകം ആണെന്ന് ഊഹിക്കുന്നു. പൊതുവായ കേരള ചരിത്രത്തിനു പുറമെ തിരു-കൊച്ചി ലയനമുണ്ടായപ്പോൾ സംഭവിച്ച സൂക്ഷ്മവിവരങ്ങൾ മനസ്സിലാക്കാൻ ഈ പാഠപുസ്തകം സഹായിക്കും എന്നാണ് ഇതൊന്ന് ഓടിച്ചു നോക്കിയപ്പോൾ എനിക്കു തോന്നിയത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
(ഈ സ്കാൻ റിലീസോടു കൂടി ഈ പദ്ധതിക്ക് താൽക്കാലികമായെങ്കിലും വിരാമമിടുകയാണ്. കൂടുതൽ വിവരങ്ങൾ ഈ പോസ്റ്റിൽ കാണാം)
കടപ്പാട്
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
- പേര്: കേരളചരിത്രകഥകൾ & സിവിക്സ് – ഒന്നാം ഫാറത്തിലേയ്ക്ക്
- രചന: കെ.ഇ. ജോബ്
- പ്രസിദ്ധീകരണ വർഷം: 1952
- താളുകളുടെ എണ്ണം: 172
- അച്ചടി: മലയാള മനോരമ പ്രസ്സ്, കോട്ടയം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
4 comments on “1952 – കേരളചരിത്രകഥകൾ & സിവിക്സ് – ഒന്നാം ഫാറത്തിലേയ്ക്ക് – കെ.ഇ. ജോബ്”
تستخدم القوى العاملة الماهرة في المصنع تقنيات تصنيع متقدمة لإنتاج تجهيزات تتوافق مع المعايير والمواصفات الدولية. إيليت بايب Elite Pipe
As a trusted supplier in the plastic industry, Elitepipe Plastic Factory has established long-term partnerships with clients who value their high-quality products and reliable performance. Elitepipe Plastic Factory
I have been browsing online more than three hours today, yet I never found any interesting article like yours. It is pretty worth enough for me. In my view, if all website owners and bloggers made good content as you did, the internet will be a lot more useful than ever before.
My brother suggested I might like this blog. He was totally right. This post actually made my day. You can not imagine simply how much time I had spent for this info! Thanks!
Comments are closed.