കാഞ്ഞിരംകുളം കെ.കൊച്ചുകൃഷ്ണൻ നാടാർ സാമാഹരിച്ചു പ്രസിദ്ധീകരിച്ച ഇരവിക്കുട്ടിപ്പിള്ളപ്പോരു് എന്ന വില്ലടിപ്പാട്ടു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കാഞ്ഞിരംകുളം കെ.കൊച്ചുകൃഷ്ണൻ നാടാർ ഇതിനു പുറമേ വേറെയും പ്രാചീന സാഹിത്യങ്ങൾ കണ്ടെടുത്ത് തെക്കൻ പാട്ടുകൾ എന്ന സീരീസിൽ പ്രസിദ്ധീകരിച്ചിട്ടൂണ്ട് എന്ന് തുടക്കത്തിലെ പ്രസ്താവകളിൽ നിന്നു മനസ്സിലാവുന്നതാണ്. ഇരവിക്കുട്ടിപ്പിള്ളപ്പോരു് എന്ന ഈ പുസ്തകത്തിന് ശൂരനാട് കുഞ്ഞൻ പിള്ള ആണ് അവതാരിക എഴുതിയിരിക്കുന്നത്.

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ഇരവിക്കുട്ടിപ്പിള്ളപ്പോരു് (വില്ലടിപ്പാട്ടു്)
- പ്രസിദ്ധീകരണ വർഷം: 1945
- താളുകളുടെ എണ്ണം: 140
- പ്രസാധനം: കാഞ്ഞിരംകുളം കെ.കൊച്ചുകൃഷ്ണൻ നാടാർ
- അച്ചടി: S.R. Press, തിരുവനന്തപുരം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org) : കണ്ണി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org) : കണ്ണി