മലയാളപൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന കൂട്ടത്തിൽ വന്ന് പെട്ട ഒരു പുസ്തകം ആണ് സദാചാരപദ്ധതി. സ്കാൻ ചെയ്യാനായി കിട്ടിയ പുസ്തകത്തിന്റെ കണ്ടീഷൻ അല്പം മോശമായിരുന്നു. കാലപ്പഴക്കം മൂലം അക്ഷരങ്ങൾ താളിൽ നിന്ന് മാഞ്ഞു തുടങ്ങിയിരുന്നു. പുസ്തകത്തിന്റെ അച്ചുനിരത്തിയത് അത്ര നന്നായിട്ടല്ല. മാത്രമല്ല പലയിടത്തും അക്ഷരത്തെറ്റുകളും. അങ്ങനെ വിവിധ പ്രശ്നങ്ങൾ കാരണം ഡിജിറ്റൈസ് ചെയ്യണോ എന്ന് ഒരു നിമിഷം സംശയിച്ചു. എന്നാലും ഒരു പൊതുസഞ്ചയരേഖ ആയതിനാൽ ഉപേക്ഷിക്കാൻ തോന്നിയില്ല. കാരണം ഇതിലെ വിഷയം ഉപകാരപ്പെടുക്കുന്ന ആരെങ്കിലും ഒക്കെ ഉണ്ടാകുമല്ലോ. അതിനാൽ ഡിജിറ്റൈസ് ചെയ്ത് പങ്ക് വെക്കുന്നു.
സ്കാൻ ചെയ്യാനായി സഹായിച്ചത്: ബെഞ്ചമിൻ വർഗ്ഗീസ്, ബൈജു രാമകൃഷ്ണൻ
ഈ പുസ്തകത്തിന്റെ രചന വടക്കഞ്ചേരി അകത്തൂട്ട് ദാമോദരൻ കർത്താവ്. പുസ്തകത്തിന്റെ ടൈറ്റിൽ താളിൽ നിന്ന് ഇത് 1906 പ്രസിദ്ധീകരിച്ച പുസ്തകം ആണെന്നും ഇത് രണ്ടാം പതിപ്പ് ആണെന്നും മനസ്സിലാക്കാം. അച്ചടിച്ച പ്രസ്സിന്റെ വിവരം പുസ്തകത്തിൽ കാണുന്നില്ല.
ഗ്രന്ഥകർത്താവ് തിരുവനന്തപുരം മലയാളം ഗേൽസ്(?) ഹൈസ്കൂൾ സംസ്കൃത മുൻഷി ആണെന്ന് ടൈറ്റിൽ താളിൽ നിന്ന് മനസ്സിലാക്കാം. ഇത് ഒരു പാഠപുസ്തകം ആണെന്ന് സംശയിക്കുന്നു. സദാചാര സംബന്ധമായ കാര്യങ്ങൾ പഠിപ്പിക്കുകായാണ് ഉദ്ദേശം എന്ന് തോന്നുന്നു. താഴെ പറയുന്ന തലക്കെട്ടിലുള്ള കവിതകൾ ആണ് പുസ്തക ഉള്ളടക്കം.
- സത്യം (ഹരിച്ചന്ദ്ര ചരിതം)
- ദയാ (അല്ലെങ്കിൽ ആർദ്രത)
- ദാനം (രന്തിദേവചരിതം)
- വിദ്യാ
- ഖലസ്വഭാവം (അല്ലെങ്കിൽ ക്രൂരത്വം)
- ഭക്തി (പ്രഹ്ലാദചരിതം)
കൂടുതൽ വിശകലനം നിങ്ങൾ തന്നെ ചെയ്യുമല്ലോ
ഡൗൺലോഡ് കണ്ണി: https://archive.org/download/SadacharaPadhathi-1906/1906-sadacharaPadhathi.pdf
You must be logged in to post a comment.