/ഈ എന്നിങ്ങനെ രണ്ട് തരത്തിൽ മലയാളത്തിൽ ഈ എന്ന ദീർഘസ്വരം എഴുതിയിരുന്നു എന്ന് നമ്മൾ ഇതിനകം പരിചയപ്പെട്ട പഴയ പൊതുസഞ്ചയ പുസ്തകങ്ങളിൽ നിന്നു മനസ്സിലാക്കി. /ഈ യുടെ ചരിത്രം കൂടുതൽ പഠിക്കുമ്പോൾ, ഈ എന്ന രൂപം സ്റ്റാൻഡേർഡാക്കാൻ വള്ളത്തോൾ ആണ് മുൻപിട്ട് ഇറങ്ങിയത് എന്നും 1930കൾക്ക് മുൻപ് അത് ഉപയോഗിച്ചിട്ടേ ഇല്ല എന്ന വാദവും ശരിയാണ് എന്ന് തോന്നുന്നില്ല.
1930കൾക്ക് മുമ്പും ഇത് ഉണ്ടായിരുന്നു എന്നത് കാണിക്കാൻ പ്രധാനമായും 2 കാരണങ്ങൾ ആണ് എനിക്ക് ചൂണ്ടിക്കാണിക്കാൻ ഉള്ളത്
- തുളുലിപിയിൽ മലയാളത്തിലെ ഇപ്പൊഴത്തെ ഈ തന്നെ ആണ് ഈ. അതിനാൽ മറ്റ് നിരവധി മലയാളലിപികൾക്ക് തുളുലിപിയുമായി സാമ്യം ഉള്ളത് പോലെ ഇതും തുളുവിൽ നിന്ന് കൈക്കൊണ്ടതായി കരുതിക്കൂടെ? തുളുലിപിയുടേയും മലയാളലിപിയുടേയും സോർസ് ഒന്നാണെങ്കിൽ തന്നെ ഈ എന്ന രൂപവും യുടെ ഒപ്പം തന്നെ ഉപയോഗത്തിൽ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. യുടെ സോർസ് ബ്രാഹ്മി/ഗ്രന്ഥം ആണെന്ന് വേണം കരുതാൻ.
- 1841-ൽ പ്രസിദ്ധീകരിച്ച ജോസഫ് പീറ്റിന്റെ A Grammar of the Malayalim Language എന്ന പുസ്തകത്തിലെ 22മത്തെ താളിൽ (പിഡിഎഫിന്റെ പേജ് നമ്പർ ആണ്) ഈ യെ കുറിച്ച് പരാമർശിക്കുന്നിടത്ത് ഈ എന്ന ഈയുടെ ഇന്നത്തെ രൂപം തന്നെ കാണുന്നു.
ചുരുക്കത്തിൽ കഴിഞ്ഞ പോസ്റ്റിൽ ഏ, ഓ എന്നിവയുടെ കാര്യത്തിൽ പറഞ്ഞ പോലെ /ഈ രണ്ട് രൂപവും ഉപയോഗത്തിൽ (കൈയെഴുത്തിൽ) ഉണ്ടായിരുന്നു എങ്കിലും-യ്ക്കായിരുന്നു കൂടുതൽ പ്രചാരം എന്നതിനാൽ പഴയ അച്ചടി പുസ്തകങ്ങളിൽ ഒക്കെ അത് ഉപയോഗിച്ചിരുന്നു എന്ന് പറയുന്നതാവും കൂടുതൽ യുക്തി എന്ന് തോന്നുന്നു. കൈയെഴുത്തിൽ 1850കൾക്ക് മുൻപ് എങ്കിലും രണ്ടു രൂപവും ഉണ്ടായിരുന്നു എന്നാണ് എന്റെ ഊഹം. അക്കാലത്തെ കൈയെഴുത്തു പ്രതികളുടെ ഡിജിറ്റൽ കോപ്പികൾ കിട്ടിയാൽ ഈ വക കാര്യങ്ങൾ ഉറപ്പിക്കാമായിരുന്നു.
കുറിപ്പ്: എന്ന രൂപം എൻകോഡ് ചെയ്ത ഒരു ഫോണ്ട് എന്നു കിട്ടുമോ? പിന്നെ ഈ ചിത്രമാക്കൽ പരിപാടി നിർത്താമായിരുന്നു. (യൂണീക്കോഡ് 8ൽ എൻകൊഡ് ചെയ്തു. അതിനെ പറ്റിയുള്ള വിവരം ഈ ടേബിളീൽ കാണാം)
Comments are closed.