ആമുഖം
1959- ൽ പ്രസിദ്ധീകരിച്ച മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കുർബാന തക്സാ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കുർബാന തക്സാ
- പതിപ്പ്: രണ്ടാം പതിപ്പ്
- പ്രസിദ്ധീകരണ വർഷം: 1959
- താളുകളുടെ എണ്ണം: 190
- അച്ചടി: ടി.എ.എം. പ്രസ്സ്, തിരുവല്ല
പുസ്തക ഉള്ളടക്കം, കടപ്പാട്
മാർത്തോമ്മാ സഭയുടെ ഔദ്യോഗിക കുർബാന തക്സയുടെ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണിത്.
തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ കല്പനപ്രകാരം എം.ജി. സഖറിയാ കശീശയാണ് ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ചതെന്ന് ടൈറ്റിൽ പേജിൽ രേഖപ്പെടുത്തിയിട്ടൂണ്ട്. മാത്രമല്ല 1942ൽ ആണ് ഒന്നാം പതിപ്പ് ഇറങ്ങിയതെന്ന് പുസ്തകത്തിലെ അവതാരികയിൽ നിന്നു വ്യക്തമാണ്. ഒന്നാം പതിപ്പിൽ തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ മെത്രാപ്പോലീത്ത എഴുതിയ അവതാരിക ഈ പതിപ്പിൽ എടുത്തു ചേർത്തിട്ടൂണ്ട്. ആ അവതാരികയിൽ അദ്ദേഹം മാർത്തോമ്മാ സഭയിലെ കുർബാന തക്സായുടെ ചരിത്രം വിവരിക്കുന്നുണ്ട്. ഈ അവതാരിക ഇതുമായി ബന്ധപ്പെട്ട പഠനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉപകാരപ്പെടും. 8 കുർബാനക്രമം അടക്കം മൊത്തം 11 ശുശ്രൂഷക്രമങ്ങൾ ആണ് ഈ പതിപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ പതിപ്പിൽ 1959കാലഘട്ടത്തിലെ മെത്രാപോലീത്ത ആയിരുന്ന യൂഹാനോൻ മാർത്തോമ്മ മെത്രാപൊലീത്തയുടെ അവതാരികയും കാണാം.
മാർത്തോമ്മ സഭയിലെ പുരോഹിതനും എന്റെ സ്വന്തം ദേശക്കാരനും ആയ റവ: ജേക്കബ്ബ് ജോൺ ആണ് ഈ പതിപ്പ് കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്യാനായി എന്നെ ഏല്പിച്ചത്. അതിനു അദ്ദേഹത്തിനു നന്ദി.
കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.