ആമുഖം
ക്രൈസ്തവ മതധാന്യഗ്രന്ഥം എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഈരെഴു പ്രാർത്ഥനകളും നൂറു വെദധ്യാനങ്ങളുമായ നിധിനിധാനം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഈ സ്കാൻ ലഭിച്ചതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 97 ആയി.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ഈരെഴു പ്രാൎത്ഥനകളും നൂറു വെദധ്യാനങ്ങളുമായ നിധിനിധാനം
- താളുകളുടെ എണ്ണം: ഏകദേശം 190
- പ്രസിദ്ധീകരണ വർഷം:1860
- പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ആഴ്ചയിലെ ഓരോ ദിവസവും രാവിലെയും വൈകിട്ടും ഉപയോഗിക്കാനായുള്ള പതിനാലു (ഈരേഴ്) പ്രാർത്ഥനകളും നൂറ് വേദധ്യാനങ്ങളും ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. നിധിനിധാനം എന്നത് കൊണ്ട് സൂക്ഷിച്ചു വെച്ച നിധി എന്നാണ് അർത്ഥമാക്കുന്നതെന്ന് ഓളം നിഘണ്ടുവിൽ കണ്ടു .
ഗുണ്ടർട്ട് കേരളം വിട്ടതിനു ശെഷമുള്ള പുസ്തകമാണിത്. മറ്റു ഇടങ്ങളിൽ ഗുണ്ടർട്ടിന്റേതായി ലിസ്റ്റ് ചെയ്തിരിക്കുന്ന പുസ്തകങ്ങളിൽ ഈ പുസ്തകം ഇല്ല. അതിനാൽ ഇത് വേരൊരു ബാസൽ മിഷൻ മിഷനറിയുടെ സംഭാവന ആകാനാണ് വഴി.
കല്ലച്ചിൽ അച്ചടിച്ച ഈ പുസ്തകത്തിന്റെ വേരൊരു പ്രത്യേക ഈ പുസ്തകം കല്ലിൽ എഴുതിയത് സാധാരണ എഴുതുന്ന ആളല്ല എന്നതാണ്. ഇതിലെ കൈയ്യക്ഷരം മറ്റു ബാസൽ മിഷൻ പുസ്തകങ്ങളുമായി താരതമ്യം ചെയ്താൽ ഇതു മനസ്സിലാക്കാം. ഇതിലെ കയ്യക്ഷരം മനോഹരം എന്നു പറയാതെ വയ്യ.
ഇതിൽ കൂടുതൽ ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഓൺലൈനായി വായിക്കാൻ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (55 MB)
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (178 MB)
You must be logged in to post a comment.