ആമുഖം
പി. ശങ്കുണ്ണി മേനോൻ 1878ൽ പ്രസിദ്ധീകരിച്ച History of Travancore from the Earliest Times എന്ന ഗ്രന്ഥത്തിന്റെ 1998ൽ ഇറങ്ങിയ സ്കാൻ റീപ്രിന്റിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ഇംഗ്ലീഷിലുള്ള മൂലകൃതിയുടെ ഡിജിറ്റൽ സ്കാനാണ്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: History of Travancore from the Earliest Times
- രചന: പി. ശങ്കുണ്ണി മേനോൻ
- പ്രസിദ്ധീകരണ വർഷം: മൂലകൃതി 1878, റീപ്രിന്റ് 1998
- താളുകളുടെ എണ്ണം: 630
- പ്രസ്സ്:Higginbotham and Co. (Madras)/ AECS Reprint
പുസ്തക ഉള്ളടക്കം, കടപ്പാട്
പി. ശങ്കുണ്ണി മേനോൻ തിരുവിതാംകൂർ കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരുന്നു. ഇന്നദ്ദേഹം History of Travancore from the Earliest Times എന്ന ഈ ഗ്രന്ഥത്തിന്റെ പേരിലും പ്രശസ്തനാണ്. നാട്ടുകാരനായ ഒരാൾ രചിച്ച തിരുവിതാംകൂർ ചരിത്രം എന്ന നിലയിൽ 1878ലെ ഈ ചരിത്രരചനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ പുസ്തകത്തിൽ ചിത്രങ്ങൾ ഇടയ്ക്കിടയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്. അതൊക്കെ 1870കളിലെ ഡോക്കുമെന്റെഷൻ ആണ് എന്നതിനാൽ വളരെ മൂല്യമുള്ളതാണ്. മലബാറിനെ പറ്റി ഗവേഷണം ചെയ്യുന്നവർക്ക് മുതൽകൂട്ടാണ് ഈ ഗ്രന്ഥം.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
You must be logged in to post a comment.