1948 – ബദർ യുദ്ധം എന്ന ഒപ്പനപ്പാട്ട് – എം.എൽ. പ്രസ്സ്, പൊന്നാനി

അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന ബദർ യുദ്ധം എന്ന ഒപ്പനപ്പാട്ട് എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ബദർ യുദ്ധം, ഒപ്പനപ്പാട്ട് രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന പദ്യം/പാട്ട്/ഒപ്പന എന്ന വിഭാഗത്തിൽ പെടുത്താവുന്ന കൃതിയാണിത്. ബദർ യുദ്ധത്തെ പറ്റി കൂടുതലറിയാൻ ഈ വിക്കിപീഡിയ ലേഖനം വായിക്കുക.

ഈ കൃതിയുടെ കർത്താവ് ആരാണെന്ന് ഇതിൽ രേഖപ്പെടുത്തിയിയിട്ടില്ല. ബദർ യുദ്ധം ആസ്പദമാക്കിയുള്ള ഒപ്പനപ്പാട്ടുകൾക്ക് അക്കാലത്ത് നല്ല ഡിമാൻറുണ്ടായിരുന്നു. മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട് തല ഉയർത്തിനിന്നിരുന്ന കാലം. അതിന്റെ എല്ലാ മേന്മകളും ഇതിന്റെ കവർ പേജിൽ അവകാശപ്പെടുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഗ്രന്ഥകർത്താവിന്റെ പേര് രേഖപ്പെടുത്താതിരുന്നത് കച്ചവടതാത്പര്യാർത്ഥമാവാനും വഴിയുണ്ട്.

പുസ്തകത്തിൽ പകർത്തിയെഴുത്തുകാരൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ലിത്തോ എഴുത്തുകാരൻ്റെ പേരാണ്. ലിത്തോഗ്രഫി അച്ചടിയിൽ കല്ലിൽ എഴുതുന്ന ആൾക്ക് പ്രാധാന്യമുണ്ട്.

അറബി-മലയാളം രേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖകൾ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. ആ പദ്ധതിയെ കുറിച്ച് കുറച്ചു വിവരങ്ങൾ ഇവിടെ കാണാം.

1948 - ബദർ യുദ്ധം എന്ന ഒപ്പനപ്പാട്ട് - എം.എൽ. പ്രസ്സ്, പൊന്നാനി
1948 – ബദർ യുദ്ധം എന്ന ഒപ്പനപ്പാട്ട് – എം.എൽ. പ്രസ്സ്, പൊന്നാനി

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, ഡോ. പി. എ. അബൂബക്കർ സാറാണ്. ഒപ്പം ഡോ: അബ്ദുൾ ലത്തീഫ് സാറും വിവിധ സഹായങ്ങൾ ചെയ്തു തന്നു. ഇവർ തന്നെയാണ് ഈ പോസ്റ്റ് എഴുതാൻ ആവശ്യമായ മെറ്റാഡാറ്റയും തന്നത്. ഇവരോട് രണ്ടു പേരോടും, ഒപ്പം അറബി-മലയാളം രേഖകളുടെ ഡിജിറ്റൈസെഷനിൽ സഹകരിക്കുന്ന മറ്റുള്ളവരോടും നന്ദി അറിയിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

 • പേര്: ബദർ യുദ്ധം എന്ന ഒപ്പനപ്പാട്ട്
 • പകർത്തിയെഴുത്ത്: സൈനുദ്ദീൻ ഇബ്നു അഹ്മദ്, കോടഞ്ചേരി
 • പ്രസിദ്ധീകരണ വർഷം: 1948
 • താളുകളുടെ എണ്ണം:34
 • പ്രസാധനം/അച്ചടി: എം. എൽ പ്രസ്സ്, പൊന്നാനി
 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments

2 comments on “1948 – ബദർ യുദ്ധം എന്ന ഒപ്പനപ്പാട്ട് – എം.എൽ. പ്രസ്സ്, പൊന്നാനി

 • PRAJEEV NAIR says:

  https://archive.org/details/badaryudham1948sia/mode/2up
  1948 – ബദർ യുദ്ധം എന്ന ഒപ്പനപ്പാട്ട് – എം.എൽ. പ്രസ്സ്, പൊന്നാനി

  Publication date 1948
  Usage Public Domain Mark 1.0
  Topics Arabi Malayalam Documents
  Collection kerala-archives; additional_collections
  Language Malayalam
  1948 – ബദർ യുദ്ധം എന്ന ഒപ്പനപ്പാട്ട് – എം.എൽ. പ്രസ്സ്, പൊന്നാനി
  Addeddate 2021-01-08 06:59:55
  Identifier badaryudham1948sia
  Identifier-ark ark:/13960/t9m42s52q
  Ocr tesseract 4.1.1
  Ocr_detected_lang ar

  ഇതിൽ Lanuage-മലയാളം എന്ന് വിവരണത്തിൽ കൊടുത്തിട്ടുള്ളത് എന്തിനാണ്? പക്ഷെ ഇതിൽ ഒറ്റ മലയാള അക്ഷരം പോലുമില്ല. അതേസമയം OCR detected Language -Arabic എന്നുതന്നെയാണ് കൊടുത്തിട്ടുള്ളത്.
  മലയാളി എഴുത്തുകാർ അറബിഭാഷയിൽ രചിച്ച കൃതികളാണ് അറബി- മലയാളം കൊണ്ടുദ്ദേശിക്കുന്നതെങ്കിൽ മലയാളലിപ്യന്തരണം/പരിഭാഷ ഇല്ലാതിടത്തോളം മലയാളഭാഷയ്കുള്ള പ്രയോജനമെന്താണ്?

  Prajeev Nair,
  Cherukunnu, Kannur

 • \\ഇതിൽ Lanuage-മലയാളം എന്ന് വിവരണത്തിൽ കൊടുത്തിട്ടുള്ളത് എന്തിനാണ്? പക്ഷെ ഇതിൽ ഒറ്റ മലയാള അക്ഷരം പോലുമില്ല. അതേസമയം OCR detected Language -Arabic എന്നുതന്നെയാണ് കൊടുത്തിട്ടുള്ളത്.\\

  ഇതിലെ ഭാഷ മലയാളം തന്നെയാണ്. അല്ലാതെ അറബി അല്ല. ഇതേ പോലെ മലയാള ഉള്ളടക്കം സുറിയാനി ലിപിയിലും ഉണ്ട്. അത് പക്ഷെ അറബി-മലയാളം പോലെ ജനകീയമായിരുന്നില്ല. മലയാള ഉള്ളടക്കം  അറബി ലിപിയിൽ എഴുതിയ ധാരാളം രേഖകൾ കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്ത് വരേണ്ടതുണ്ട്.

  പക്ഷെ ഇതിലെ ഉള്ളടക്കം അറബി ലിപി അറിയാത്തവർക്ക് മനസ്സിലാകണം എങ്കിൽ ഉള്ളടക്കം ആരെങ്കിലും ഒക്കെ മലയാളത്തിൽ ആക്കി ഇടണം. അത് ആരെങ്കിലും ചെയ്യും എന്ന് വിചാരിക്കാം. അത് ചെയ്യാനുള്ള ഒരു തുടക്കം മാത്രമാണ് ഈ ഘട്ടത്തിൽ സ്കാനുകൾ ലഭ്യമാകുന്നതിലൂടെ ചെയ്യുന്നത്.   

  OCR detected Language -Arabic എന്നുള്ളത് OCR ആപ്ലിക്കെഷൻ്റെ പരിമിതി മൂലം ഉണ്ടാകുന്ന എറർ ആണ്. അത് കുറച്ചു കാലം കഴിയുമ്പോൾ ശരിയാകും എന്നു കരുതാം.

Comments are closed.