ഇതുവരെ ഡിജിറ്റൈസ് ചെയ്ത രേഖകൾ എല്ലാം കൂടെ നന്നായി മാനേജ് ചെയ്യാനും, രേഖകൾ തിരയുന്നവർക്ക് തിരച്ചിൽ എളുപ്പമാകുവാനുമായി https://archive.org/ ൽ Kerala Archives എന്ന പേരിൽ ഒരു മാസ്റ്റർ കളക്ഷൻ ഉണ്ടാക്കിയിരിക്കുന്നു. അതിന്റെ ലിങ്ക് https://archive.org/details/kerala-archives എന്നതാകുന്നു.
ഇതു വരെ ഡിജിറ്റസ് ചെയ്ത എല്ലാ സംഗതികളും ഈ കളക്ഷന്റെ കീഴിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അതായത് ഡിജിറ്റൈസ് ചെയ്ത കേരള രേഖകളുടെ പ്രധാന എൻട്രി പോയിന്റ് ഇതായിരിക്കും. ഈ കളക്ഷൻ നിർമ്മിച്ചിട്ട് കുറച്ചു നാൾ ആയെങ്കിലും, ഡിജിറ്റൈസ് ചെയ്ത രേഖകൾ കളക്ഷനു കീഴിലേക്ക് കൊണ്ടുവരാൻ പറ്റിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ സുഹൃത്തായ ബെഞ്ചമിൻ വർഗ്ഗീസ് സഹായിച്ചത് മൂലം പ്രധാനപ്പെട്ട മിക്കതും ഈ കളക്ഷനു കീഴിലേക്കു കൊണ്ടുവന്നു. അദ്ദേഹത്തിനു വളരെ നന്ദി. ഇതിനു വേണ്ട ലോഗോയും മറ്റും നിർമ്മിച്ചു തരുന്നത് രാജേഷ് ഒടയഞ്ചാലാണ്. അദ്ദേഹത്തിനും നന്ദി.
Kerala Archives എന്ന മാസ്റ്റർ കളക്ഷനു (https://archive.org/details/kerala-archives) കീഴിൽ നിലവിൽ താഴെ പറയുന്ന 4 സബ് കളക്ഷനുകൾ ഉണ്ട്
- Kerala Text Books – https://archive.org/details/kerala-text-books
- Kerala Sasthra Sahithya Parishad – https://archive.org/details/kssp-archives
- Malankara Edavaka Pathrika – https://archive.org/details/malankara-edavaka-pathrika
- Konniyoor Narendranath – https://archive.org/details/konniyoor-narendranath
ഈ 4 സബ് കളക്ഷനുകളുടെ ലിങ്ക് നേരിട്ടു തുറന്നാൽ, അതിൽ ഉള്ള പുസ്തകങ്ങളെ കുറച്ചു കൂടി നന്നായി ഫിൽറ്റർ ചെയ്തു കണ്ടുപിടിക്കാം.
ഗുണ്ടർട്ട് ലെഗസിയിലെ പുസ്തകങ്ങൾ https://archive.org/search.php?query=subject%3A%22Hermann+Gundert%22 എന്ന ലിങ്ക് വഴി ലഭിക്കും. അത് പക്ഷെ Kerala Archives നു കീഴിലേക്ക് കൊണ്ടുവരാൻ നിലവിൽ സങ്കേതിക പരിമിതികൾ ഉണ്ട്. പക്ഷെ https://archive.org/search.php?query=subject%3A%22Hermann+Gundert%22 ഈ ലിങ്ക് വഴി എല്ലാ പുസ്തകങ്ങളും കാണാവുന്നതും ഫിൽറ്റർ ചെയ്തു വായിക്കാവുന്നതും ആണ്.
Kerala Archives എന്ന മാസ്റ്റർ കളക്ഷനു കീഴിൽ നിലവിൽ 1100 ഓളം ഡിജിറ്റൽ സ്കാനുകൾ ആണുള്ളത്. മുൻപോട്ട് പോകുമ്പോൾ ഈ കളക്ഷൻ വളരും.
ഈ കളക്ഷനിലെ രേഖകൾ സൗജന്യമാണ്. ഓൺലൈനായി വായിക്കുകയോ, പിഡിഎഫ് ഡൗൺ ലോഡ് ചെയ്തോ, ലിങ്കുകൾ ഷെയർ ചെയ്തോ ഒക്കെ ഇതു പുനരുപയോഗിക്കാവുന്നതാണ്. യാതൊരു വിധ ഗുണനിലവാര പ്രശ്നങ്ങളോ ആക്സസിബിലിറ്റി പ്രശ്നങ്ങളോ ഇല്ലാതെ ഇത്രയധികം കേരളരേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടു വരാൻ സാധിച്ചു എന്നതിൽ എനിക്കു സന്തോഷമുണ്ട്.
One comment on “Kerala Archives എന്ന മാസ്റ്റർ കളക്ഷൻ അവതരിപ്പിക്കുന്നു”
IAM keenly interested in this project.wish you all success
Comments are closed.