ആമുഖം
ഒറ്റശ്ലോകം എന്ന അപൂർവ്വ പുസ്തകത്തിന്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത് ശ്രീ രാഹുൽ ശർമ്മ ആകുന്നു. അദ്ദേഹത്തിനു ഈ പുസ്തകം അദ്ദേഹത്തിന്റെ മുത്തച്ഛനിൽ നിന്നു ലഭിച്ചതാകുന്നു. മുത്തച്ഛന്നു വ്യാഖ്യാതാവായ അച്ചുതത്ത് വാസുദേവൻ മൂസ്സത് തന്നെ സമ്മാനിച്ച പുസ്തകം ആണിത്. ഏതാണ്ട് അഞ്ച് തമലുറ കൈമാറി വന്ന അപൂർവ്വ ഗ്രന്ഥം ആണ് അദ്ദേഹം ഡിജിറ്റൈസേഷനായി എനിക്കു കൈമാറിയത്. അദ്ദേഹത്തിന്നു നന്ദി.
സ്കാൻ ചെയ്യാനും മറ്റു അനുബന്ധ പ്രവർത്തനങ്ങൾക്കും എന്റെ മകൻ സിറിലും സഹായിച്ചു.
പൊതുസഞ്ചയ നില
1921 പ്രസിദ്ധീകരിച്ച പുസ്തകമായതിനാൽ അമേരിക്കൻ കോപ്പി റൈറ്റ് നിയമം അനുസരിച്ച് 1923നു മുൻപുള്ള പ്രസിദ്ധീകരങ്ങൾ അമേരിക്കയിൽ പൊതുസഞ്ചയത്തിൽ ആണ്.
പൊതുസഞ്ചയരേഖയുടെ വിവരം
- പേര്: ഒറ്റശ്ലോകം
- താളുകളുടെ എണ്ണം: ഏകദേശം 238
- പ്രസിദ്ധീകരണ വർഷം: 1921 (കൊല്ലവർഷം ൧൦൯൬ (1096)
- പ്രസ്സ്: വാണികളേബരം അച്ചുകൂടം, തൃശൂർ
- ക്രോഡീകരണവും വ്യാഖ്യാനവും: അച്ചുതത്ത് വാസുദേവൻ മൂസ്സത്
പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം
പ്രാചീനന്മാരും അർവാചീനന്മാരും ആയ കവികൾ വിവിധ സന്ദർഭങ്ങളിൽ ഉണ്ടാക്കീട്ടുള്ള ഒറ്റശ്ലോകങ്ങൾ നശിച്ചു പോകാതെ ക്രോഡീകരിച്ച് അച്ചടിച്ച് പ്രസിദ്ധീകരിക്കുക ആണ് താൻ ചെയ്യുന്നത് ഈ പുസ്തകം ക്രൊഡീകരിച്ച് പ്രസിദ്ധീകരിച്ച അച്ചുതത്ത് വാസുദേവൻ മൂസ്സത് അവതാരികയിൽ പറയുന്നു.
ഏതാണ്ട് 500 ഒറ്റശ്ലോകങ്ങളും അത് ഉണ്ടാക്കിട്ടുള്ള സന്ദർഭവും അതിന്റെ വ്യാഖ്യാനവും ഒക്കെ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം.
പുസ്തകത്തിന്റെ പ്രഥമഭാഗമാണ് ഇത്. രണ്ടാം ഭാഗം ഉടൻ പ്രസിദ്ധീകരണത്തിന്നു ലഭ്യമാക്കണമെന്നുണ്ടെന്ന് അവതാരികയിൽ വാസുദേവൻ മൂസ്സത് പറയുന്നുണ്ട് എങ്കിലും അങ്ങനെ സംഭവിച്ചോ എന്ന് എനിക്ക് അറിവില്ല.
കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാനും ഈ പുസ്തകം വിശകലനം ചെയ്യാനും ഈ വിഷയത്തിൽ എനിക്കു ജ്ഞാനം ഇല്ലാത്തതിനാൽ മുതിരുന്നില്ല. അത് ഈ വിഷയത്തിൽ ജ്ഞാനം ഉള്ളവർ ചെയ്യുമല്ലോ.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: ബ്ലാക്ക് ആന്റ് (6 MB)
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (44 MB)
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി.