കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച ആശ്ചര്യചൂഡാമണി എന്ന ഭാഷാനാടകത്തിന്റെ 1913ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കേരളീയനായ ശക്തിഭദ്രൻ രചിച്ച സംസ്കൃത നാടകമായ ആശ്ചര്യചൂഡാമണിയുടെ മലയാളഭാഷാന്തരം ആണ് ഇതെന്ന് കരുതുന്നു. പക്ഷെ വിക്കിപീഡിയ ലേഖനത്തിൽ അങ്ങനെ ഒരു സൂചന കണ്ടില്ല.

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ആശ്ചര്യചൂഡാമണി ഭാഷാനാടകം
- രചന: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
- പ്രസിദ്ധീകരണ വർഷം: കൊല്ലവർഷം 1087 (ഏകദേശം 1913)
- താളുകളുടെ എണ്ണം: 84
- അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി