1850 – ഒരആയിരം പഴഞ്ചൊൽ – ഹെർമ്മൻ ഗുണ്ടർട്ട്

ആമുഖം

ഹെർമ്മൻ ഗുണ്ടർട്ട് സമാഹരിച്ച് പ്രസിദ്ധീകരിച്ച മലയാളം പഴം‌ചൊല്ലുകളുടെ ശെഖരമായ ഒര ആയിരം പഴംചൊൽ എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതു ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിന്റെ ഭാഗമായ ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 75മത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പുസ്തകത്തിന്റെ സ്കാൻ 2013ൽ എനിക്കു ലഭിച്ച ഒരു സ്വകാര്യ സ്കാനായി റിലീസ് ചെയ്തിരുന്നതാണ്. എന്നാൽ ഇപ്പോൾ ആണ് ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറിയിലൂടെ ഇത് ഔദ്യോഗികമായി റിലീസ് ചെയ്യുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഒരആയിരം പഴഞ്ചൊൽ
  • താളുകളുടെ എണ്ണം: ഏകദേശം 97
  • പ്രസിദ്ധീകരണ വർഷം: 1850 
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി 
1850 - ഒരആയിരം പഴഞ്ചൊൽ
1850 – ഒരആയിരം പഴഞ്ചൊൽ

ഈ പൊതുസഞ്ചയരേഖയുടെ ഉള്ളടക്കം, പ്രത്യേകതകൾ

ഗുണ്ടർട്ട് ഏതാണ്ട് 15 വർഷത്തൊളം കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച കാലയളവിൽ ശെഖരിച്ച 1000 പഴഞ്ചൊല്ലുകൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇതിനു മുൻപ് 1846-ൽ “അറുനൂറു മലയാളം പഴഞ്ചൊൽ” എന്നൊരു പുസ്തകം തലശ്ശേരിയിൽ നിന്ന് ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സ്കറിയ സക്കറിയയുടെ ലിസ്റ്റിൽ കാണുന്നു. ഈ പുസ്തകം പക്ഷെ ട്യൂബിങ്ങൻ ശേഖരത്തിൽ ഇല്ല. “അറുനൂറു മലയാളം പഴഞ്ചൊൽ” ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് സ്കറിയ സക്കറിയ രേഖപ്പെടുത്തിയിരിക്കുന്നത്. അറുനൂറു മലയാളം പഴഞ്ചൊൽ എന്ന 1846-ലെ പുസ്തകം കൂടുതൽ പഴഞ്ചൊല്ലുകൾ ചേർത്ത് വിപുലീകരിച്ച് പ്രസിദ്ധീകരിച്ചതാവാം “ഒരആയിരം പഴഞ്ചൊൽ”

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

 

Comments

comments