ആമുഖം
Church Missionary Society (CMS), London Missionary Society (LMS), Basel Mission തുടങ്ങി കേരളത്തിൽ പ്രവർത്തിച്ചിരുന്ന വിവിധ മിഷനറി സംഘങ്ങളൊട് ചേർന്ന് നിന്നിരുന്നവർ ഇന്ന് Church of South India (CSI) സഭയുടെ കീഴിലാണ് ഉള്ളത്. ഇതിൽ ആഗ്ലിക്കൻ സഭയുമായി ചേർന്ന് നിന്നവരുടെ പ്രധാന പ്രാർത്ഥനാ പുസ്തകം ആണ് The Book of Common Prayer . മലയാളത്തിൽ പൊതുവിലുള്ള പ്രാർത്ഥനകൾ എന്ന് അറിയപ്പെടുന്നു. ആ പുസ്തകത്തിന്റെ 1898ലെ കോപ്പിയുടെ ഡിജിറ്റൽ പതിപ്പ് പുറത്ത് വിടുന്നു.

പുസ്തകത്തിന്റെ വിവരം
- പേര്: പൊതുവിലുള്ള പ്രാർത്ഥനകൾ (Common Prayer)
- പ്രസാധകർ : Society for Promoting Christian Knowledge (SPCK)
- പ്രസിദ്ധീകരണ വർഷം: 1898
- പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
പുസ്തകത്തിന്റെ ഉള്ളടക്കം
ആംഗ്ലിക്കൻ സഭയിൽ ഉപയോഗിക്കുന്ന വിവിധ പ്രാർത്ഥനകൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഏതാണ്ട് മുപ്പതോളം വിവിധ തരത്തിലുള്ള പ്രാർത്ഥനകളാണ് ഇതിലുള്ളത്. ആയിരത്തോളം താളുകൾ ഉള്ള ബൃഹദ്‌ഗ്രന്ഥം ആണിത്. ഒരു മാതിരി എല്ലാ സന്ദർഭകളിലും ഉപയോഗിക്കാനുള്ള പ്രാർത്ഥനകൾ ഇതിൽ കാണാം. ഇന്ന് CSI സഭയുടെ മലയാളം പള്ളികൾ (പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ ഉള്ളവ) ഈ പ്രാർത്ഥനകൾ ആണ് അല്പസ്വല്പ വ്യത്യാസങ്ങളോടെ ഉപയോഗിക്കുന്നത്.

സ്കാൻ ചെയ്യാൻ കിട്ടിയ പുസ്തകത്തിന്റെ സ്ഥിതി അത്ര നന്നായിരുന്നില്ല. അക്ഷരങ്ങൾ ഒന്നും ശരിക്ക് കാണുന്നൂണ്ടായിരുന്നില്ല. പല പേജുകളും നഷ്ടമായിരുന്നു. അതിൽ ചിലതൊക്കെ മൈക്രോഫിലിമിൽ നിന്ന് ഡിജിറ്റൈസ് ചെയ്തു. എങ്കിലും ഉള്ളടക്കം ഒക്കെ വായിക്കാവുന്നതാണ്. കൂടുതൽ വിശകലനത്തിനും പഠനത്തിനുമായി സ്കാൻ പങ്ക് വെക്കുന്നു.
ഡൗൺലോഡ് വിവരം
- സ്കാൻ ലഭ്യമായിരിക്കുന്ന താളിലേക്കുള്ള കണ്ണി
- സ്കാൻ ഡൗൺലോഡ് ചെയ്യാനുള്ള കണ്ണി (20 MB)
- ഓൺലൈനായി വായിക്കാൻ
One comment on “പൊതുവിലുള്ള പ്രാർത്ഥനകൾ – Common Prayers – 1898”
TiNOYJOHNY