കേരള ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട മാസികകൾ

ആമുഖം

കേരള ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട 5 വിവിധ മാസികകളുടെ 7 വിവിധ ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സുറിയാനി സുവിശേഷകൻ, സഭാദാസൻ, സുറിയാനി സഭാ, ഓർതൊഡോക്സു് സഭ, മലങ്കര ക്രിസ്ത്യൻ എന്നീ അഞ്ച് മാസികകളുടെ ലക്കങ്ങൾ  ആണ് ഈ പോസ്റ്റിൽ ഉള്ളത്.

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

മാസിക 1: സുറിയാനി സുവിശേഷകൻ മാസിക

 • പേര്: സുറിയാനി സുവിശേഷകൻ മാസിക
 • പ്രസിദ്ധീകരണ വർഷം: 1910 വർഷത്തെ പുസ്തകം 8, ലക്കം 7, 8
 • അച്ചടി: മാർത്തോമ്മസ് അച്ചുകൂടം, കോട്ടയം

മാസിക 2: സഭാദാസൻ മാസിക

 • പേര്: സഭാദാസൻ മാസിക
 • പ്രസിദ്ധീകരണ വർഷം: 1928 വർഷത്തെ പുസ്തകം 2, ലക്കം 11
 • അച്ചടി: സെന്റ് തോമസ് പ്രസ്സ്, മുളംതുരുത്തി

മാസിക 3: സുറിയാനി സഭാമാസിക

 • പേര്: സുറിയാനി സഭാ മാസിക
 • പ്രസിദ്ധീകരണ വർഷം: 1930 വർഷത്തെ പുസ്തകം 4, ലക്കം 11, 1932 വർഷത്തെ പുസ്തകം 6, ലക്കം 6
 • അച്ചടി: എ ആർ പി പ്രസ്സ്, കുന്നംകുളം

മാസിക 4: ഓർതൊഡോക്സു് സഭ മാസിക

 • പേര്: ഓർതൊഡോക്സു് സഭ മാസിക
 • പ്രസിദ്ധീകരണ വർഷം: 1940 വർഷത്തെ പുസ്തകം 3, ലക്കം 1, 1942 വർഷത്തെ പുസ്തകം 4, ലക്കം 12
 • അച്ചടി: ബഥനി പ്രിന്റിങ് പ്രസ്സ്, തിരുവല്ല

മാസിക 5: മലങ്കര ക്രിസ്ത്യൻ മാസിക

 • പേര്: മലങ്കര ക്രിസ്ത്യൻ മാസിക
 • പ്രസിദ്ധീകരണ വർഷം: 1950 വർഷത്തെ പുസ്തകം 1, ലക്കം 8
 • അച്ചടി: അരുണോദയം പ്രസ്സ്, വടക്കാഞ്ചേരി
സുറിയാനി സുവിശേഷകൻ
സുറിയാനി സുവിശേഷകൻ

പുസ്തക ഉള്ളടക്കം, കടപ്പാട്

സമയപരിമിതി കാരണം ഓരോ മാസികയുടേയും ഉള്ളടക്കത്തിലൂടെ പോകാൻ എനിക്കു സമയം കിട്ടിയില്ല. കേരള ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട 5 വിവിധ മാസികകൾ ആണെന്ന് പൊതുവായി പറയാമെന്ന് മാത്രം. അതിൽ തന്നെ മാസികകൾ കിട്ടിയ ഉറവിടം വെച്ച് ഇത് മിക്കവാറും മലങ്കര ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ട മാസികകൾ ആവാനാണ് സാദ്ധ്യത,  വിവിധ കാലഘട്ടങ്ങളിൽ കുറേയധികം വർഷങ്ങൾ പ്രസിദ്ധീകരിച്ചിരുന്നതാണ് ഈ മാസികകൾ ഒക്കെയും. പക്ഷെ നമുക്ക് ഇപ്പോൾ ഇതിന്റെ ഒക്കെ ഒന്നോ രണ്ടോ ലക്കങ്ങൾ മാത്രമാണ് ലഭിച്ചത്. ബാക്കി സംഗതികൾ ഒക്കെ കണ്ടെടുത്ത്  ഡീജിറ്റൈസ് ചെയ്യേണ്ടതുണ്ട്.

ക്രൈസ്തവ സഭാ സംബന്ധമായ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ് ഈ മാസിക ശേഖരം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നത്. അതിനു അദ്ദേഹത്തിനു നന്ദി.

ഈ മാസികളുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ ലക്കങ്ങളുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാനുകൾ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

സുറിയാനി സുവിശേഷകൻ, സഭാദാസൻ, സുറിയാനി സഭാ, ഓർതൊഡോക്സു് സഭ, മലങ്കര ക്രിസ്ത്യൻ എന്നീ അഞ്ച് മാസികകളുടെ 7 ലക്കങ്ങളുടെ ഡിജിറ്റൽ രൂപം താഴെയുള്ള കണ്ണികളിൽ നിന്നു ലഭിക്കും. ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ആർക്കൈവ്.ഓർഗിലെ അതാത് മാസികയുടെ പേജിന്റെ വലതു വശത്തു കാണുന്ന PDF എന്ന കണ്ണിയിൽ നിന്നു കിട്ടും.

Comments

comments