1937 – രാമായണം ഇരുപത്തുനാലുവൃത്തം – തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ – ചേപ്പാട്ടു കെ. അച്യുതവാരിയർ

തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ രചിച്ചതെന്നു കരുതപ്പെടുന്ന രാമായണം ഇരുപത്തുനാലുവൃത്തം എന്ന കൃതിയുടെ ചേപ്പാട്ടു കെ. അച്യുതവാരിയർ സംശോധനം നിർവ്വഹിച്ച പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിൽ പക്ഷെ 24നു പകരം 25 വൃത്തങ്ങൾ കാണുന്നുണ്ട്. കൃതിയെ പറ്റിയോ ഗ്രന്ഥകർത്താവിനെ പറ്റിയോ ഉള്ള പ്രസ്താവകൾ ഒന്നും പുസ്തകത്തിൽ കാണുന്നില്ല. ഇതിനു മുൻപു ഇരുപത്തുനാലൂവൃത്തത്തിന്റെ വേറൊരു പതിപ്പ് നമുക്ക് ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു ലഭിച്ചതാണ്. അത് ഇവിടെ കാണാം.

ഈ സ്കാനിനെ പറ്റി താഴെ PRAJEEV NAIR എഴുതിയ കമെൻ്റ് കൂടെ വായിക്കുക.

1937 - രാമായണം ഇരുപത്തുനാലുവൃത്തം - തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ - ചേപ്പാട്ടു കെ. അച്യുതവാരിയർ
1937 – രാമായണം ഇരുപത്തുനാലുവൃത്തം – തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ – ചേപ്പാട്ടു കെ. അച്യുതവാരിയർ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: രാമായണം ഇരുപത്തുനാലുവൃത്തം
  • രചന/സംശോധനം: തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ/ചേപ്പാട്ടു കെ. അച്യുതവാരിയർ
  • പ്രസാധകർ: എസ്.റ്റി. റെഡ്യാർ & സൺസ്
  • പ്രസിദ്ധീകരണ വർഷം: 1937 (കൊല്ലവർഷം 1112)
  • താളുകളുടെ എണ്ണം: 54
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

Comments

comments

2 comments on “1937 – രാമായണം ഇരുപത്തുനാലുവൃത്തം – തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ – ചേപ്പാട്ടു കെ. അച്യുതവാരിയർ

  • PRAJEEV NAIR says:

    സർഗ്ഗങ്ങളിലെ വൃത്തങ്ങൾ താഴെ കൊടുക്കുന്നു
    01 ഇന്ദുവദന 09 സർപ്പിണി 17 അതിസ്തിമിതാ
    02 സർപ്പിണി 10 മഞ്ജരി 18 സ്തിമിതാ
    03 കലേന്ദുവദനാ 11 അതിസമ്മതാ 19 തരംഗിണി
    04 സമാസമം 12 മഞ്ജരി 20 ശങ്കരചരിതം
    05 കല്ല്യാണി 13 പല്ലവിനി 21a സ്രഗ്വിണീ
    06 മല്ലിക 14 തരംഗിണി 21b സംപുടിതം
    07 പഞ്ചചാമരം 15 ഇന്ദുവദനാ 22 ഉപസർപ്പിണി
    08 സംപുടിതം 16 കല്ല്യാണി 23 മദനാർത്താ
    24 സ്തിമിതാ
    Note:: 21a, 21b ഇവ തുടർച്ചയായ അക്കമിട്ടതുകൊണ്ടാണ് ഈ പുസ്തകത്തിൽ 25വൃത്തങ്ങൾ എന്ന് കണ്ടത്

    Prajeev Nair, Cherukunnu,Kannur
    8301056873

  • VENUGOPAL SREENIVASAN says:

    Thank you.
    There was another Irupathinalu Vruthham by Kunchan Nambiar on Mahabharatha. I had a copy of that book but lost in 2018 Kerala Floods. I would like to know if a copy of that book if available.

Leave a Reply