ആമുഖം
വിദ്യാസംഗ്രഹത്തിന്റെ (The Cottayam College Quaterly Magazine) ത്തിന്റെ പുസ്തകം ഒന്ന്, ലക്കം അഞ്ചിന്റെഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് സ്കാൻ ചെയ്യാനായി വിദ്യാസംഗ്രഹത്തിന്റെ വിവിധ ലക്കങ്ങൾ തരപ്പെടുത്തി തന്ന കോട്ടയം സി.എം.എസ്. കോളേജ് അദ്ധ്യാപകൻ പ്രൊഫസർ ബാബു ചെറിയാനും, ഫോട്ടോ എടുക്കാനായി സഹായിച്ച സുഗീഷിനും അഖിലിനും നന്ദി. മുൻപത്തെ പൊസ്റ്റുകലിൽ നമ്മൾ ഇതിന്റെ മുൻപത്തെ നാലു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ കണ്ടതാണല്ലോ.
പുസ്തകത്തിന്റെ വിവരം
- പേര്: വിദ്യാസംഗ്രഹം (The Cottayam College Quaterly Magazine) പുസ്തകം ഒന്ന്, ലക്കം അഞ്ച്
- താളുകൾ: 50
- പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
- പ്രസാധകർ: കോട്ടയം കോളേജ്
- പ്രസിദ്ധീകരണ വർഷം: 1865 ജൂലൈ
ഉള്ളടക്കം
ഈ ലക്കത്തിൽ കൗതുകകരമായി തോന്നിയത് ഉത്തരധ്രുവത്തെപറ്റിയുള്ള ഒരു ലേഖനമാണ്. ജ്യോതിശാസ്ത്രം, ചതുരംഗം തുടങ്ങിയ പതിവു പംക്തികളും തുടരുന്നുണ്ട്. മറ്റു വിവിധ വിഷയങ്ങളിലുള്ള വേറെയും ലേഖനങ്ങൾ കാണാം.
ഘാതകവധത്തിന്റെ മൂല ഇംഗ്ലീഷ് കൃതി (The Slayer Slain) ഘണ്ഡശഃ പ്രസിദ്ധിക്കരിക്കുന്നത് ഈ ലക്കത്തിലും തുടരുകയാണ്.
കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഡൗൺലോഡ് കണ്ണി: ഡൗൺലോഡ് കണ്ണി (1.3 MB)
ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി
2 comments on “1865 ജൂലൈ – വിദ്യാസംഗ്രഹം – പുസ്തകം 1 – ലക്കം 5”
ഓരോ ലക്കത്തിലും അര ഡസൻ ‘പുതിയ’ ‘പഴയ’ ‘പുതിയ’ വാക്കുകളെങ്കിലും കിട്ടുന്നുണ്ടു്. ഉദാഹരണത്തിനു് ഇപ്രാവശ്യം, “ഇലി” = Degree of Latitude (അക്ഷാംശം).
പുതിയ എന്തെന്നാൽ ഇത്തരം പഴയ വാക്കുകൾ ഉണ്ടായിരുന്നുവല്ലോ എന്നോർത്തു്.
പഴയ എന്തെന്നാൽ ഇവയൊക്കെ ഇപ്പോൾ പഴഞ്ചനായി നാം ഉപയോഗിക്കാതെ വിട്ടുകളയുന്നല്ലോ എന്നോർത്തു്.
വീണ്ടും പുതിയ എന്തെന്നാൽ, അവ ഉപയോഗിച്ചിരുന്ന കാലത്തു് പുതുതായി ആവിഷ്കരിക്കപ്പെട്ടവയായിരുന്നതുകൊണ്ടു്.
ക്ഷമിക്കണം. ഇലി എന്നാൽ അക്ഷാംശം എന്നല്ല ഡിഗ്രി എന്നുതന്നെയാണു്. തെർമ്മോമീറ്ററിലും ഇലി തന്നെ.
Comments are closed.