ആമുഖം
ബെഞ്ചമിൻ ബെയിലി രചിച്ച അച്ചടിച്ച ആദ്യത്തെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു ആയ A DICTIONARY OF HIGH AND COLLOQUIAL MALAYALIM AND ENGLISH എന്ന മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്. ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 201-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: A DICTIONARY OF HIGH AND COLLOQUIAL MALAYALIM AND ENGLISH
- രചന: റവ: ബെഞ്ചമിൻ ബെയിലി
- പതിപ്പ്: ഒന്നാം പതിപ്പ്
- പ്രസിദ്ധീകരണ വർഷം: 1846
- താളുകളുടെ എണ്ണം: ഏകദേശം 875
- പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ബെഞ്ചമിൻ ബെയിലി പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിനെ പറ്റി ആവശ്യത്തിനു ഡോക്കുമെന്റേഷൻ ലഭ്യമാണ്. എന്റെ ശ്രദ്ധയിൽ പെട്ട ഒരെണ്ണം ഡോ: ബാബു ചെറിയാൻ രചിച്ച “ബെഞ്ചമിൻ ബെയിലി” എന്ന പുസ്തകമാണ്. ഇതിനെ പറ്റിയുള്ള വിവരത്തിനും അതും മറ്റു പുസ്തകങ്ങളും റെഫർ ചെയ്യുമല്ലോ.
പുസ്ത്കത്തിന്നു 870ഓളം താളുകൾ ഉണ്ട്. അതിനാൽ സൈസ് വളരെ കൂടുതൽ ആണ്. ഏതാണ്ട് 1.6 GB വലിപ്പമുണ്ട്. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.
(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)
- രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി കണ്ണി: കണ്ണി
- രേഖയുടെ ആർക്കൈവ്.ഓർഗ് കണ്ണി: കണ്ണി
- രേഖയുടെ യൂണിക്കോഡ് പതിപ്പ്: വിക്കിഗ്രന്ഥശാല കണ്ണി
You must be logged in to post a comment.