ആമുഖം
ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു അതിപ്രധാനമായ ഒരു പൊതുസഞ്ചയരേഖ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഹെർമ്മൻ ഗുണ്ടർട്ടിന്റെ ഒരു നോട്ടുപുസ്തകം ആണിത്. ഈ രേഖ അത്യപൂർവ്വം ആകുന്നത് ഇതിന്റെ ഉള്ളടക്കം കൊണ്ട് മാത്രമല്ല ഇത് ഇതു വരെ പ്രസിദ്ധികരിക്കപ്പെടുകയോ ആവശ്യത്തിനു പഠിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്നതു കൊണ്ടു കൂടാണ്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് പ്രതിയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 47-മത്തെ പൊതുസഞ്ചയ രേഖയും 18-മത്തെ കൈയെഴുത്ത് പ്രതിയുമാണ് ഇത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ഹെർമ്മൻ ഗുണ്ടർട്ടിന്റെ നോട്ടുപുസ്തകം
- താളുകളുടെ എണ്ണം: ഏകദേശം 137
- എഴുതപ്പെട്ട കാലഘട്ടം: (1830കൾ തൊട്ട് 1850കൾ വരെ ആകാം എന്നു ഊഹിക്കുന്നു)
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ഈ കൈയെഴുത്ത് രേഖയെ പറ്റിയുള്ള കുറച്ചു വിവരങ്ങൾ ഡോ: സ്കറിയ സക്കറിയയുടെ പഠനങ്ങളിൽ ഉണ്ടാകാം. പക്ഷെ ഈ നോട്ടു പുസ്തകത്തിന്റെ ഉള്ളടക്കവും പ്രത്യേകതകളും എല്ലാം ഗവേഷണമൂല്യമുള്ള സംഗതികൾ ആണ്. ഭാഷാശാസ്ത്രജ്ഞരുടെ ശ്രദ്ധ ഇതിലേക്ക് തിരിയേണ്ടതുണ്ട്.
പുസ്തകത്തിൽ ഒന്നിലേറെ കൈയെഴുത്തുകൾ കാണുന്നൂണ്ട്. ഗുണ്ടർട്ടിനു പുറമേ ഗുണ്ടർട്ടിന്റെ സഹായികളും ഈ നോട്ടുപുസ്തകത്തിൽ എഴുതിയിട്ടൂണ്ടാകാം.
തുടക്കത്തിൽ, മലയാളം അക്ഷരമാലയിലാണ് നോട്ടു ബുക്കിന്റെ ഉള്ളടക്കം തുടങ്ങുന്നത് എങ്കിലും പിന്നീടു വ്യത്യസ്തമായ സംഗതികളിലുള്ള ഉള്ളടക്കം നോട്ടു പുസ്തകത്തിൽ കാണാം.
ഈ കൈയെഴുത്ത് രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഈ കൈയെഴുത്ത് രേഖയുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഓൺലൈനായി വായിക്കാൻ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (18 MB)
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (77 MB)
Comments are closed.