1962ൽ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്നു തുടക്കം കുറിച്ചപ്പോൾ പ്രസിദ്ധീകരിച്ച ശാസ്ത്രസാഹിത്യപരിഷത്ത് – ഉൽഘാടനസ്മാരകം എന്ന സുവനീറിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 1962 സെപ്റ്റംബർ 10 നു കോഴിക്കോട് ദേവഗിരി കോളേജിൽ വച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് ഔദ്യോഗികമായി ഉൽഘാടനം ചെയ്യപ്പെട്ടു. അന്നത്തെ കേന്ദ്രശാസ്ത്രഗവേഷണസാംസ്കാരിക മന്ത്രിയായിരുന്ന പ്രൊഫസർ ഹുമയൂൺ കബീർ ആയിരുന്നു ഉൽഘാടന കർമ്മം നിർവഹിച്ചത് എന്ന് ഈ സുവനീർ സൂചന നൽകുന്നു. (എന്നാൽ സുവനീറിൽ കാണുന്ന പ്രകാരം കേന്ദ്രമന്ത്രി പ്രൊഫസർ ഹുമയൂൺ കബീർ അല്ല, ദേവഗിരി കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ഫാദർ തിയഡോഷ്യസ് ആണ് ഉദ്ഘാടനം നിർവഹിച്ചത് എന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഇപ്പോഴത്തെ ഭാരഭാഹികൾ പറയുന്നു)
മൺമറഞ്ഞ ചില കേരളശാസ്ത്രസാഹിത്യനായകന്മാർ, കെ.ജി. അടിയോടി എഴുതിയ ശാസ്ത്രസാഹിത്യകാരന്മാർക്കു് ഒരു സംഘടന, കോന്നിയൂർ ആർ നരേന്ദ്രനാഥ് എഴുതിയ “Sasthra Sahitya Parishath -An Organisation of the Science Writers of Kerala” എന്നീ ലേഖനങ്ങൾ മാത്രമാണ് ഈ സുവനീറിൽ ഉള്ളത്. തുടക്കത്തിൽ ഉൽഘാടന കാര്യപരിപാടിയുടെ വിശദാംശങ്ങളും കാണാം. ആദ്യത്തെ 14 താളുകളിലെ ഉള്ളടക്കം കഴിഞാൽ ബാകിയുള്ള പത്തു പേജുകളിൽ പരസ്യമാണ്.
പക്ഷെ പരിപാടി നടന്ന കോഴിക്കോട് ദേവഗിരി കോളേജിന്റെ പേര് സുവനീറിൽ കാണുന്നതേ ഇല്ല. അന്നത്തെ കോഴിക്കോട് കളക്ടർ ആയിരുന്ന മലയാറ്റൂർ രാമകൃഷ്ണനു് കോഴിക്കോട് ദേവഗിരി കോളേജിൽ ഈ പരിപാടി നടത്തുന്നതിൽ അതൃപ്തി ഉണ്ടായിരുന്നു എന്ന് പിൽക്കാലത്ത് കെ.ജി. അടിയോടി എഴുതിയ അനുഭവക്കുറിപ്പ് സൂചന നൽകുന്നു. അതാവണം ഉൽഘാടന സുവനീറിൽ സമ്മേളനം നടന്ന സ്ഥാപനത്തിന്റെ പേർ ഇല്ലാതായതിനു കാരണം. എന്തയാലും കേരളത്തിലെ ശാസ്ത്രസംഘടനകളുടെ ചരിത്രം പഠിക്കുന്നവർക്ക് ഇത്തരം വിവരങ്ങൾ പ്രയോജനപ്പെടും.
കടപ്പാട്
പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മകളായ ശ്രീലതയ്ക്ക് പ്രത്യേക നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
- പേര്: ശാസ്ത്രസാഹിത്യപരിഷത്ത് – ഉൽഘാടനസ്മാരകം
- പ്രസിദ്ധീകരണ വർഷം: 1962
- താളുകളുടെ എണ്ണം: 24
- പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
- അച്ചടി: രേഖപ്പെടുത്തിയിട്ടില്ല
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
One comment on “1962 – ശാസ്ത്രസാഹിത്യപരിഷത്ത് – ഉൽഘാടനസ്മാരകം”