1946 – ശ്രീ ചിത്തിരതിരുനാൾ 34-ാമതു ആട്ടത്തിരുനാൾ വിശേഷാൽ പ്രതി – പൗരദ്ധ്വനി

തിരുവിതാംകൂർ മഹാരാജാവിൻ്റെ 34-ാം ജന്മദിനത്തോട് അനുബന്ധിച്ച് 1946ൽ പൗരദ്ധ്വനി എന്ന മാസിക പ്രസിദ്ധീകരിച്ച  ശ്രീ ചിത്തിരതിരുനാൾ 34-ാമതു ആട്ടത്തിരുനാൾ വിശേഷാൽ പ്രതി എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

അതിനു പുറമേ മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1946 - ശ്രീ ചിത്തിരതിരുനാൾ 34-ാമതു ആട്ടത്തിരുനാൾ വിശേഷാൽ പ്രതി - പൗരദ്ധ്വനി
1946 – ശ്രീ ചിത്തിരതിരുനാൾ 34-ാമതു ആട്ടത്തിരുനാൾ വിശേഷാൽ പ്രതി – പൗരദ്ധ്വനി

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ശ്രീ ചിത്തിരതിരുനാൾ 34-ാമതു ആട്ടത്തിരുനാൾ വിശേഷാൽ പ്രതി – പൗരദ്ധ്വനി
  • പ്രസിദ്ധീകരണ വർഷം: 1946 (1122 തുലാം 7)
  • താളുകളുടെ എണ്ണം: 154
  • അച്ചടി: United Press, Kottayam
  • സ്കാനുകൾ ലഭ്യമായ ഓൺലൈൻ വായനാ/ഡൗൺലോഡ് കണ്ണികൾ:

Comments

comments