ആമുഖം
മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കനിധി ശേഖരണവുമായി ബന്ധപ്പെട്ട് 1937ൽ ഇറങ്ങിയ ഒരു അഭ്യർത്ഥയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: കാതോലിക്കാനിധി – ഒരു അഭ്യർത്ഥന
- പ്രസിദ്ധീകരണ വർഷം: 1937
- താളുകളുടെ എണ്ണം: 34
- പ്രസാധകൻ: പി.എം. ജേക്കബ്ബ്, തിരുവല്ല
- അച്ചടി: ബഥനി പ്രിന്റിങ് പ്രസ്സ്, തിരുവല്ല
പുസ്തക ഉള്ളടക്കം, കടപ്പാട്
മുകളിൽ സൂചിപ്പിച്ച പോലെ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കാനിധി ശേഖരണവുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു ഡോക്കുമെന്റേഷൻ ആണ് ഈ പുസ്തകം. 1935ലേയും 1936ലേയും മലങ്കരനിധിപ്പിരിവിന്റെ/സുറിയാനിസഭാ വാർഷികപ്പിരിവിന്റെ ഡോക്കുമെന്റെഷൻ ഡിജിറ്റൈസ് ചെയ്തത് നമ്മൾ ഇതിനകം കണ്ടതാണ്. ഇത് പി.എം. ജേക്കബ്ബ്, തിരുവല്ല എന്നയാൽ എഴുതിയ അഭ്യർത്ഥന ആണ്.
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, മലങ്കര ഓർത്തഡോക്സ് സഭാ സംബന്ധമായ രേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ്. ഈ പുസ്തകം ഡിജിറ്റൈസേഷനായി അദ്ദേഹം ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു. അതിനു അദ്ദേഹത്തിനു നന്ദി.
ഡൗൺലോഡ് വിവരങ്ങൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
You must be logged in to post a comment.