1835 – First Lessons – കോട്ടയം സി.എം.എസ്. പ്രസ്സ്

ആമുഖം

കോട്ടയം കോളേജിലെ (സി.എം.എസ്. കോളേജ്) കുട്ടികളുടെ പഠന ആവശ്യത്തിനായി കോട്ടയം സി.എം.എസ് പ്രസ്സ് പ്രസിദ്ധീകരിച്ചതെന്നു കരുതപ്പെടുന്ന First Lessons എന്ന ചെറിയ പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മിഷനറിമാരുമായി ബന്ധമുള്ള രേഖകൾ കണ്ടെടുക്കുന്നതിലും അത് പൊതുജനങ്ങളുമായി പങ്കുവെക്കുന്നതിലും ശ്രദ്ധിക്കുന്ന  മനൊജേട്ടന്റെ (മനോജ് എബനേസർ) പരിശ്രമത്തിൽ ആണ് ഈ പുസ്തകത്തിന്റെ പേജുകളുടെ ഫോട്ടോ നമുക്ക് ലഭിച്ചത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്:  First Lessons
  • പ്രസിദ്ധീകരണ വർഷം: 1835
  • താളുകളുടെ എണ്ണം:  24
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1835 – First Lessons - കോട്ടയം സി.എം.എസ്. പ്രസ്സ്
1835 – First Lessons – കോട്ടയം സി.എം.എസ്. പ്രസ്സ്

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഗവേഷണാർത്ഥം ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ മനൊജേട്ടൻ (മനോജ് എബനേസർ) എന്റെ പ്രത്യേകാഭ്യർത്ഥനയെ മാനിച്ച് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് തന്റെ ക്യാമറ ഉപയോഗിച്ച് എടുത്ത താളുകളുടെ ഫോട്ടോകൾ പ്രോസസ് ചെയ്താണ് ഈ ഡിജിറ്റൽ പതിപ്പ് നിർമ്മിച്ചത്. ഇതിനായി  പ്രയത്നിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി അറിയിക്കട്ടെ.

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഇത് കുറച്ചധികം പ്രത്യേകതകൾ ഉള്ള പുസ്തകമാണ്. താഴെ പറയുന്നവ ആണത്:

  • കെ.എം. ഗോവി തയ്യാറാക്കിയ ആദ്യകാല മലയാള അച്ചടി പുസ്തകങ്ങളുടെ പട്ടികയിൽ ഇല്ലാത്ത പുസ്തകം ആണിത്. അതിനാൽ ഗ്രന്ഥസൂചിയിൽ ഈ പുസ്തകത്തിന്റെ വിവരം ചേർക്കേണ്ടതുണ്ട്.
  • ഈ പുസ്തകത്തിന്റെ പേരും അച്ചടി വിവരവും ഒക്കെ ലഭിക്കുന്നത് ബ്രിട്ടിഷ് ലൈബ്രറിയിൽ ഉള്ള പുസ്തകത്തിന്റെ മെറ്റാഡാറ്റയിൽ നിന്നാണ്. അല്ലാതെ ഇതിനു കവർ പേജോ മറ്റോ ഇല്ല. മാത്രമല്ല പുസ്തകത്തിന്റെ അച്ചടി രീതി, ഉപയോഗിച്ചിരിക്കുന്ന അച്ച്, തുടങ്ങിയ ഇത് സി.എം.എസ്. പ്രസ്സ് അച്ചടി ആണെന്ന് വെളിവാക്കുന്നു.
  • ഇത് കോട്ടയം സി.എം.എസ്. കോളേജിലെ (അക്കാലത്ത് കോട്ടയം കോളേജ്) കുട്ടികളുടെ പഠന ആവശ്യത്തിന്നായി അച്ചടിച്ച പുസ്തകം ആണെന്ന് കരുതപ്പെടുന്നു.
  • ഏറ്റവും വലിയ പ്രത്യേകത ആയി ഞാൻ കരുതുന്നത്, കോട്ടയം ഇത് സി.എം.എസ്. പ്രസ്സിൽ നിന്ന് ഇറങ്ങിയതും നമുക്ക് ലഭിച്ചതും ആയ ഏറ്റവും പഴക്കമുള്ള സെക്കുലർ കൃതിയാണ് ഇത് എന്നുള്ളതാണ്. ഇതിനു മുൻപും, ഇതിനു ശേഷം 1840കൾ വരെയെങ്കിലും കോട്ടയം സി.എം.എസ്. പ്രസ്സിൽ നിന്നു ഇതുവരെ നമുക്കു ലഭിച്ച എല്ലാ പുസ്തകങ്ങളും ക്രൈസ്തവമതരചനകൾ ആയിരുന്നു.
  • ഇതുവരെ നമുക്ക് ലഭിച്ചതിൽ വെച്ച് ഏറ്റവും പഴക്കമുള്ള പാഠപുസ്തകവും ഇത് തന്നെ.
  • ഇംഗ്ലീഷ് പഠനത്തിനായി ഉപയോഗിച്ച പുസ്തകം ആണെന്ന് ഇതിന്റെ ഉള്ളടക്കം സൂചന തരുന്നു.

ചുരുക്കത്തിൽ പലവിധത്തിലും പ്രാധാന്യമുള്ള പുസ്തകം ആണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ആരൊക്കെ അത് പ്രയോജപ്പെടും എന്ന് കാത്തിരുന്നു കാണാം. ഇതു ലഭ്യമാക്കാനായി  പ്രയത്നിച്ച മനോജേട്ടനു ഒരിക്കൽ കൂടി നന്ദി അറിയിക്കട്ടെ.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Comments

comments