Credits

നന്ദി

ഡിജിറ്റൈസേഷൻ സാമഗ്രികളുമായി ബന്ധപ്പെട്ട സഹായങ്ങൾ

ആദ്യകാലത്ത്  ഡിജിറ്റൈസേഷൻ സാമഗ്രികൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട എല്ലാ ചിലവുകളും ഞാൻ തന്നെ വഹിച്ചെങ്കിലും ഡിജിറ്റൈസേഷൻ പരിപാടി എനിക്കു മാനേജ് ചെയ്യാൻ പറ്റുന്ന വിധത്തിൽ ചെറുതായി സ്കേൽ അപ് ചെയ്യാൻ തീരുമാനിച്ചപ്പോൾ വിലകൂടുതലുള്ള സാമഗ്രികളും മറ്റും വാങ്ങേണ്ടി വന്നു. അത് താങ്ങാനുള്ള സാമ്പത്തിക ശേഷി എനിക്കില്ല. എൻ്റെ ഈ ബുദ്ധിമുട്ട് മനസ്സിലാക്കി താഴെ പറയുന്ന എൻ്റെ സുഹൃത്തുക്കൾ എന്നെ സഹായിച്ചു (സുഹൃത്തുക്കൾ എനിക്കു സഹായം തന്ന കാലക്രമത്തിൽ അവരുടെ പേരുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നു)

ഇവർക്ക് പുറമേ ഡിജിറ്റൈസേഷൻ സാമഗ്രികൾ സെറ്റപ്പ് ചെയ്യാൻ എനിക്കു എല്ലാ വിധ സഹായങ്ങളും ചെയ്തത് ശ്യാം മോഹൻ ആണ്. ആ സഹായം വളരെ പ്രധാനം ആയിരുന്നു. അല്ലെങ്കിൽ സാമഗ്രികൾ പൊതിയാ തേങ്ങ പോലെ എൻ്റെ കൈയ്യിൽ ഇരുന്നേനേ. അതിനാൽ തന്നെ ഈ മേഖലയിൽ ശ്യാമോഹൻ തന്ന പിന്തുണ വളരെ വലുതാണ്.

മുകളിൽ പറഞ്ഞ എല്ലാവരോടൂം എനിക്ക് വലിയ കടപ്പാടുണ്ട്. കാരണം ഡിജിറ്റൈസേഷൻ ഇപ്പോൾ ഒരു പരിധി വരെ കൂടുതൽ അളവിൽ ചെയ്യാൻ ഇവരുടെ തക്ക സമയത്തുള്ള സഹായങ്ങൾ എനിക്ക് സഹായകരമായി തീർന്നു. അതിനാൽ തന്നെ ഇവരെ എല്ലാവരേയും നന്ദിയൊടെ സ്മരിക്കുന്നു.

സാങ്കേതിക സഹായങ്ങൾ

ഇത്തരം ഒരു ഓൺലൈൻ സംരംഭത്തിൻ്റെ പ്രധാനപെട്ട സംഗതി ആണ് പരിപാടികൾ കോർഡിനേറ്റ്  ചെയ്യുന്ന ഈ വെബ്ബ് സൈറ്റ്. ഈ സൈറ്റ് ഹോസ്റ്റ് ചെയ്യാനുള്ള സെർവ്വർ സ്പേസ് രാജേഷ് ഒടയഞ്ചാൽ, ഷെഫി കബീർ, ജ്യോതിസ്സ് എന്നിവർ ആണ് വിവിധ കാലഘട്ടങ്ങൾ തന്ന് സഹായിച്ചത്. അവരോടും നന്ദിയും കടപ്പാടുണ്ട്.

സൈറ്റുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങൾ ചെയ്തു തരുന്നത് രാജേഷ് ഒടയഞ്ചാൽജുനൈദ്, വൈശാഖ് കല്ലൂർ എന്നിവർ ആണ്.  അവരൊടും നന്ദിയും കടപ്പാടും ഉണ്ട് .

ചില പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യാൻ ബൈജു രാമകൃഷ്ണൻസുഗീഷ്കണ്ണൻ ഷണ്മുഖംഅഖിൽവിശ്വപ്രഭബെഞ്ചമിൻ, ടോണി ആന്റണി, ഷാജി അരീക്കാട്  എന്നിവർ സഹായിച്ചിട്ടുണ്ട്. അവർക്ക് എല്ലാവർക്കും നന്ദി.