1932 – ഗദ്യജനയിതാവു് – ഡി. ശങ്കരയ്യർ – ചിത്രമെഴുത്തു കെ.എം. വറുഗീസ്

1932ന്റെ തുടക്കകാലത്ത് ശ്രീ. ഡി. ശങ്കരയ്യർ, മലയാള ഗദ്യത്തിന്റെ പിതാവ് കേരള കാളിദാസൻ കേരള വർമ്മ വലിയ കോയിത്തമ്പുരാൻ ആണെന്നു സ്ഥാപിച്ചു കൊണ്ട് “ഗദ്യജനയിതാവു്“ എന്ന ഒരു ലേഖനം മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചു.

ഈ ലേഖനം വായിച്ച ചിത്രമെഴുത്തു കെ.എം. വറുഗീസ് കേരള കാളിദാസനോ ഗദ്യജനയിതാവു്? എന്ന പേരിലുള്ള ഒരു പരമ്പര 4 ഭാഗങ്ങളായി പ്രസിദ്ധീകരിച്ചു. ഈ പരമ്പരയിലൂടെ ചിത്രമെഴുത്തു കെ.എം. വറുഗീസ്, കേരള വർമ്മ വലിയ കോയിത്തമ്പുരാനു മുൻപ് ഗീവറുഗീസു കത്തനാർ (മലയാണ്മയുടെ വ്യാകരണവും മറ്റും രചിച്ച റവ ജോർജ്ജ് മാത്തൻ), ശ്രീ. ഡി. ശങ്കരയ്യർ പറയുന്ന സംഗതികൾ മിക്കതും അതിനപ്പുറവും ചെയ്തിട്ടുണ്ട് എന്നും അതിനാൽ ഗീവറുഗീസു കത്തനാർ ആണ് മലയാള ഗദ്യത്തിന്റെ പിതാവ് എന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നു.

ചിത്രമെഴുത്തു കെ.എം. വറുഗീസിന്റെ പരമ്പര വായിച്ച ശ്രീ. ഡി. ശങ്കരയ്യർ, ഗദ്യജനയിതാവു്-മറുപടി എന്ന മറ്റൊരു ലേഖനം പ്രസിദ്ധീകരിച്ചു.

ഡി. ശങ്കരയ്യരും ചിത്രമെഴുത്തു കെ.എം. വറുഗീസും തമ്മിൽ നടന്ന ഈ സംവാദത്തിനു മറുപടിയായി ഗദ്യജനയിതാവു് എന്ന മറ്റൊരു ലേഖനം മൂർക്കോത്തു കുമാരനും പ്രസിദ്ധീകരിച്ചു. മൂർക്കോത്തു കുമാരന്റെ ലേഖനത്തിനു ഹാസ്യരസം ഉള്ളതിനാൽ അത് വായിക്കാൻ രസമുണ്ട്. ഡി. ശങ്കരയ്യരും ചിത്രമെഴുത്തു കെ.എം. വറുഗീസും സംവാദത്തിന്റെ വിഷയം “നവീന ഗദ്യത്തിന്റെ പിതാവ് ആര്?“ എന്നാക്കി മാറ്റണം എന്ന അഭ്യർത്ഥനയും മൂർക്കോത്തു കുമാരൻ വെക്കുന്നുണ്ട്.

മുകളിൽ പറഞ്ഞ 7 ലേഖനങ്ങളിൽ ആദ്യത്തേത് ഒഴിച്ചുള്ള (ഡി. ശങ്കരയ്യർ ആദ്യം പ്രസിദ്ധീകരിച്ച ഗദ്യജനയിതാവു് എന്ന ലേഖനം) 6 ലേഖനങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഡി. ശങ്കരയ്യരുടെ ലേഖനം ആണ് ഈ സംവാദങ്ങൾക്ക് തുടക്കമായത് എന്നതിനാൽ, പ്രസ്തുത ലേഖനം കിട്ടാത്തത് ഒരു പരിമിതി ആണ്. എങ്കിലും ഈ സംവാദത്തിലെ മിക്ക ലേഖനങ്ങളും കിട്ടി എന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നു. ഈ 6 ലേഖനങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ പങ്കു വെക്കുന്നു.

 

ഗദ്യജനയിതാവു്

 

കടപ്പാട്

ചിത്രമെഴുത്തു കെ.എം. വറുഗീസിന്റെ ഈ ലേഖനം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, പൊതുസഞ്ചയരേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ്. അദ്ദേഹത്തിന്റെ സുഹൃത്തായ ഈ ശ്രീ ഉമ്മൻ അബ്രഹാം ഇത് ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു.  അവർക്കു രണ്ടു പേർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ലേഖനങ്ങൾ ഓരോന്നിന്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

ലേഖനം 1

  • പേര്: കേരള കാളിദാസനോ ഗദ്യജനയിതാവു്? – ഭാഗം 1
  • രചന: ചിത്രമെഴുത്തു കെ.എം. വറുഗീസ്
  • പ്രസിദ്ധീകരണം: മലയാള മനോരമ പത്രം
  • പ്രസിദ്ധീകരണ വർഷം: 1932 ഫെബ്രുവരി 13
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലേഖനം 2

  • പേര്: കേരള കാളിദാസനോ ഗദ്യജനയിതാവു്? – ഭാഗം 2
  • രചന: ചിത്രമെഴുത്തു കെ.എം. വറുഗീസ്
  • പ്രസിദ്ധീകരണം: മലയാള മനോരമ പത്രം
  • പ്രസിദ്ധീകരണ വർഷം: മലയാള വർഷം 1107 കുംഭം 8
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലേഖനം 3

  • പേര്: കേരള കാളിദാസനോ ഗദ്യജനയിതാവു്? – ഭാഗം 3
  • രചന: ചിത്രമെഴുത്തു കെ.എം. വറുഗീസ്
  • പ്രസിദ്ധീകരണം: മലയാള മനോരമ പത്രം
  • പ്രസിദ്ധീകരണ വർഷം: 1932 ഫെബ്രുവരി 27
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലേഖനം 4

  • പേര്: കേരള കാളിദാസനോ ഗദ്യജനയിതാവു്? – ഭാഗം 4
  • രചന: ചിത്രമെഴുത്തു കെ.എം. വറുഗീസ്
  • പ്രസിദ്ധീകരണം: മലയാള മനോരമ പത്രം
  • പ്രസിദ്ധീകരണ വർഷം: മലയാള വർഷം 1107 കുംഭം 22
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലേഖനം 5

  • പേര്: ഗദ്യജനയിതാവു് – മറുപടി
  • രചന: ഡി ശങ്കരയ്യർ
  • പ്രസിദ്ധീകരണം: മലയാള മനോരമ പത്രം
  • പ്രസിദ്ധീകരണ വർഷം: 1932 മാർച്ച് 26
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലേഖനം 6

  • പേര്: ഗദ്യജനയിതാവു്
  • രചന: മൂർക്കോത്തു കുമാരൻ
  • പ്രസിദ്ധീകരണം: മലയാള മനോരമ പത്രം
  • പ്രസിദ്ധീകരണ വർഷം: മലയാള വർഷം 1107 മീനം 20
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments