പി.കെ. കേശവപിള്ള രചിച്ച ശ്രീബാലഭൂഷണം മണിപ്രവാളം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പഴക്കം മൂലമൂണ്ടായ ചില ചെറു പ്രശ്നങ്ങൾ ഈ ഡിജിറ്റൽ പതിപ്പിനുണ്ട്.
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
- പേര്: ശ്രീബാലഭൂഷണം മണിപ്രവാളം
- രചന: പി.കെ. കേശവപിള്ള
- പ്രസിദ്ധീകരണ വർഷം: ഏകദേശം 1915
- താളുകളുടെ എണ്ണം: 24
- അച്ചടി: കേരളവിലാസം അച്ചുകൂടം, തിരുവല്ല
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
2 comments on “1915 – ശ്രീബാലഭൂഷണം മണിപ്രവാളം – പി.കെ. കേശവപിള്ള”
ഈ കൃതിയുടെ ഒന്നാം പേജ് കാണുന്നില്ല . രണ്ടാം പേജ് കേടുപാടുകൂടാതെയുള്ള സ്ഥിതിയ്ക് ആ പേജ് സ്കാൻ ചെയ്യുവാൻ വിട്ടുപോയതോ Scanned JPG file PDF Compilation ൽ വിട്ടുപോയതോ ആകാമെന്ന് കരുതുന്നു .
Since first 5 slokas are missing there is no use of this book. So Mr.Shiju, Pl look into the matter.
Prajeev Nair
Retd.Bank Manager (PSB)
Cherukunnu Kannur
Ph: 8301056873
വിട്ടു പോയ ആദ്യ 2 പേജ് കിട്ടി. അത് ഇപ്പോൾ ചേർത്തിട്ടുണ്ട്