1854 – ഏകാദശിമാഹാത്മ്യം – കൈയെഴുത്ത് പ്രതി

ആമുഖം

ഏകാദശിമാഹാത്മ്യം എന്ന കൃതിയുടെ 1854ൽ എഴുതപ്പെട്ട രണ്ടു കൈയെഴുത്ത് പ്രതികളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള കൈയെഴുത്ത് പ്രതികളാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 208-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

കൈയെഴുത്ത് പ്രതി – ഒന്ന്

  • പേര്: ഏകാദശിമാഹാത്മ്യം
  • താളുകളുടെ എണ്ണം: ഏകദേശം 15
  • കൈയെഴുത്തുപ്രതി എഴുതപ്പെട്ട കാലഘട്ടം: 1854 എന്നു ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ കാണുന്നു

കൈയെഴുത്ത് പ്രതി – രണ്ട്

  • പേര്: ഏകാദശിമാഹാത്മ്യം
  • താളുകളുടെ എണ്ണം: ഏകദേശം 35
  • കൈയെഴുത്തുപ്രതി എഴുതപ്പെട്ട കാലഘട്ടം: 1854 എന്നു ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ കാണുന്നു
1854 – ഏകാദശിമാഹാത്മ്യം – കൈയെഴുത്ത് പ്രതി
1854 – ഏകാദശിമാഹാത്മ്യം – കൈയെഴുത്ത് പ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഏകാദശിമാഹാത്മ്യം എന്ന കൃതിയെ പറ്റിയുള്ള വൈജ്ഞാനിക വിവരങ്ങൾ ഒന്നും വിക്കിപീഡിയയിലോ മറ്റ് ഇടങ്ങളിലോ കണ്ടില്ല. ആരെങ്കിലും അതിനെ പറ്റി ഒരു ചെറു ലെഖനം മലയാളം വിക്കിപീഡിയയിൽ എങ്കിലും എഴുതും എന്ന് കരുതുന്നു.

ഒന്നാമത്തെ കൈയെഴുത്ത് പ്രതിയിൽ 15 താളും രണ്ടാമത്തേതിൽ 35 താളും ആണുള്ളത്. കൈയെഴുത്ത് ശൈലി എഴുതിയ കാലഘട്ടമായ 1854ലേതിനോട് ഏകദേശം ഒക്കുന്നു.

ഈ കൈയെഴുത്ത് രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഈ കൈയെഴുത്ത് രേഖയുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

കൈയെഴുത്ത് പ്രതി – ഒന്ന്

കൈയെഴുത്ത് പ്രതി – രണ്ട്

Comments

comments