1952 – ബാലഗണിതപാഠങ്ങൾ – മൂന്നാം ക്ലാസ്സിലേക്കു് – റേച്ചൽ തരകൻ

തിരുവിതാംകൂർ പ്രദേശത്ത് മൂന്നാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച ബാലഗണിതപാഠങ്ങൾ എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ശ്രീമതി റേച്ചൽ തരകൻ ആണ് ഈ ഗണിതപാഠപുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഇത് സ്വകാര്യപ്രസാധകരുടെ പാഠപുസ്തകം ആയിരുന്നെന്ന് ഈ പുസ്തകത്തിന്റെ വിവരണത്തിൽ നിന്നു ഊഹിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1952 - ബാലഗണിതപാഠങ്ങൾ - മൂന്നാം ക്ലാസ്സിലേക്കു് - റേച്ചൽ തരകൻ
1952 – ബാലഗണിതപാഠങ്ങൾ – മൂന്നാം ക്ലാസ്സിലേക്കു് – റേച്ചൽ തരകൻ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ബാലഗണിതപാഠങ്ങൾ – മൂന്നാം ക്ലാസ്സിലേക്കു്
  • രചന: റേച്ചൽ തരകൻ
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 62
  • അച്ചടി: നാഷണൽ പ്രസ്സ്, തിരുവല്ലാ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

Comments

comments

Leave a Reply