ആമുഖം
സ്തവരത്നമാല എന്ന ആദ്ധ്യാത്മിക ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: സ്തവരത്നമാല
- പ്രസാധകൻ: ഓടാട്ടിൽ കേശവമേനോൻ
- പ്രസിദ്ധീകരണ വർഷം: 1930
- പതിപ്പ്: രണ്ടാം പതിപ്പ്
- താളുകളുടെ എണ്ണം: 388
- പ്രസ്സ്:വിദ്യാവിനോദിനി അച്ചുകൂടം, തൃശിവപേരൂർ

പുസ്തക ഉള്ളടക്കം, കടപ്പാട്
ഇത് ഒരു ആദ്ധ്യാത്മിക കൃതിയാണ്. രചയിതാവ് ആരെന്ന് വ്യക്തമല്ല. ഓടാട്ടിൽ കേശവമേനോന്റെ പേർ പ്രസാധകനായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പക്ഷെ വാമൊഴിയായും, പഴയ ഗ്രന്ഥങ്ങളിലും മറ്റും ഉള്ള പ്രാർത്ഥനാരൂപത്തിലുള്ള ശ്ലോകങ്ങൾ ക്രോഡീകരിച്ച് അച്ചടിപ്പിക്കുന്ന പണി ആയിരിക്കാം ഓടാട്ടിൽ കേശവമേനോൻ ചെയ്തത്.
വിഷയത്തിലുള്ള അജ്ഞതമൂലം ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (36 MB)
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി.