1950 – രസതന്ത്രം – Carrington C R

നമ്മുടെ പഴയപാഠപുസ്തകങ്ങൾ.

1950ൽ പുറത്തിറക്കിയ രസതന്ത്രം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നു. Carrington C R എന്നയാൾ രചിച്ച പുസ്തകത്തിന്റെ മലയാളപരിഭാഷ ആണിത്. ഇത് ഏത് ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയതാണെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തി കാണുന്നില്ല. പക്ഷെ പ്രസാധകർ The educational Supplies depot, Trivandrum ആയതിനാൽ പാഠപുസ്തകമായി പ്രസിദ്ധീകരിച്ചതാണെന്ന് ഏകദേശം വ്യക്തമാണ്.

 

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്: രസതന്ത്രം
  • രചയിതാവ്: Carrington C R
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 92
  • പ്രസാധകർ: The educational Supplies depot, Trivandrum
  • അച്ചടി: ESD Printing House, Trivandrum
1950 - രസതന്ത്രം - Carrington C R
1950 – രസതന്ത്രം – Carrington C R

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം എന്റെ സുഹൃത്തായ ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (7 MB)

Comments

comments