1932 – തിരുവിതാംകൂർ ഈഴവരാഷ്ട്രീയമഹാസഭ അദ്ധ്യക്ഷപ്രസംഗം – സി.വി. കുഞ്ഞുരാമൻ

1932 ജൂലൈ 31ന് ഈഴവരാഷ്ട്രീയമഹാസഭ സമ്മേളനത്തിൽ ശ്രീ. സി.വി. കുഞ്ഞുരാമൻ ചെയ്ത അദ്ധ്യക്ഷപ്രസംഗം ഡോക്കുമെൻ്റ് ചെയ്തതായ തിരുവിതാംകൂർ ഈഴവരാഷ്ട്രീയമഹാസഭ അദ്ധ്യക്ഷപ്രസംഗം  എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ അദ്ധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം കാലങ്ങങ്ങളായി ഈഴവ സമുദായം നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും, വിവിധ നിയമനിർമ്മാണ സംവിധാനങ്ങളിലും, സർക്കാർ പദവിയിലും മറ്റും ഈഴവ സമൂദായത്തിൻ്റെ സാന്നിദ്ധ്യം ഇല്ലാത്തതിനെ പറ്റിയും, ഈഴവ സമുദായത്തിലെ കുട്ടികൾക്കു പബ്ലിക് സ്കൂകളിൽ പഠിക്കാൻ അവസരം കിട്ടാത്തതിനെ പറ്റിയും, മറ്റു പൗരന്മാർക്കുള്ള സഞ്ചാരസ്വാതന്ത്ര്യം ഈഴവർക്കില്ലാത്തതിനെ പറ്റിയും മറ്റു  അനെകം കാര്യങ്ങളെ പറ്റിയും ചുരുക്കമായി പ്രതിപാദിക്കുന്നു. അക്കാലത്തെ ചരിത്രം പഠിക്കുന്നവർക്ക് ശ്രീ. സി.വി. കുഞ്ഞുരാമൻ ചെയ്ത ഈ അദ്ധ്യക്ഷപ്രസംഗം നല്ല ഒരു ആധികാരിക രേഖയായിരിക്കും.

തിരുവിതാംകൂർ ഈഴവരാഷ്ട്രീയമഹാസഭ അദ്ധ്യക്ഷപ്രസംഗം
തിരുവിതാംകൂർ ഈഴവരാഷ്ട്രീയമഹാസഭ അദ്ധ്യക്ഷപ്രസംഗം

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: തിരുവിതാംകൂർ ഈഴവരാഷ്ട്രീയമഹാസഭ അദ്ധ്യക്ഷപ്രസംഗം
  • രചന/വ്യാഖ്യാനം: സി.വി. കുഞ്ഞുരാമൻ
  • പ്രസിദ്ധീകരണ വർഷം: 1932 (മലയാള വർഷം 1107 കർക്കടകം 16)
  • താളുകളുടെ എണ്ണം: 34
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

Comments

comments