തൃശൂർഭാഗത്തെ ചില ക്രൈസ്തവപള്ളികളെ സംബന്ധിച്ച് ഏകദേശം 1893ൽ ഉണ്ടായ 2 വിധിന്യായങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. ഈ രണ്ട് വിധി ന്യായങ്ങളും ആ സമയത്ത് കേരള സുറിയാനി സഭകളിൽ അക്കാലത്തുണ്ടായ പിളർപ്പുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്. ഒരു വിധി ന്യായം ഇംഗ്ലീഷിലും മറ്റൊന്ന് മലയാളത്തിലും ആണ്. ഇത്തരം വിധിന്യായങ്ങൾ ഒക്കെ കേരളക്രൈസ്തവസഭകളുടെ ചരിത്രത്തിന്റെ ഭാഗമായതിനാൽ ഇത് ആർക്കൈവ് ചെയ്യപ്പെടേണ്ടതാകുന്നു എന്ന് ഞാൻ കരുതുന്നു. അതിനാൽ ഇത് സ്കാൻ ചെയ്ത് പങ്കു വെക്കുന്നു.
സ്കാൻ ചെയ്യാനായി കൈയ്യിൽ കിട്ടിയ രേഖ കാലപ്പഴക്കം മൂലം പൊടിഞ്ഞു തുടങ്ങിയതിനാൽ പരമാവധി വിവരങ്ങൾ ആർക്കൈവ് ചെയ്യത്തക്ക വിധം അതേ പോലെ സ്കാൻ ചെയ്ത് എടുക്കുകയാണ് ചെയ്തത്. അതിനാൽ തന്നെ കൂടുതൽ പ്രോസസ് ചെയ്യുന്നതിൽ കാര്യമില്ലല്ലോ.
ഈ രേഖകൾ ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ ശ്രീവിദ്യാരത്നപ്രഭാ അച്ചുകൂടത്തിന്റെ പിന്മുറക്കാരനായ ശ്രീ. ജയിംസ് പാറമേലിനു നന്ദി.
ഇതിലെ വിഷയം പഠിച്ച് പൊസ്റ്റെഴുതാൻ എനിക്കു അറിവില്ല. അത് ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.
- മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വിധിന്യായം ഇവിടെ നിന്നു ലഭിയ്ക്കും.