ആമുഖം
സംസ്കൃതഭാഷയിൽ എഴുതപ്പെട്ട മഹാകാവ്യങ്ങളിൽ പ്രധാനപ്പെട്ടതായ ശ്രീകൃഷ്ണവിലാസം എന്ന കൃതിയുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 193-ാമത്തെ പൊതുസഞ്ചയ രേഖയും 21–മത്തെ താളിയോല രേഖയും ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ശ്രീകൃഷ്ണവിലാസം
- രചയിതാവ്: സുകുമാരൻ എന്നു കരുതപ്പെടുന്നു
- താളിയോല ഇതളുകളുടെ എണ്ണം: 57
- കാലഘട്ടം: 1846 എന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
സംസ്കൃതഭാഷയിൽ എഴുതപ്പെട്ട മഹാകാവ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ശ്രീകൃഷ്ണവിലാസം. ഈ കൃതിയെ പറ്റി കുറച്ചു വിവരങ്ങൾ മലയാളം വിക്കിപീഡിയ ലെഖനത്തിൽ വായിക്കുക.
മൂലകൃതിക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ടെങ്കിലും താളിയോലപതിപ്പിനു അത്ര പഴക്കം ഇല്ല എന്ന് ഇതിന്റെ കൈയെഴുത്തു രീതിയിൽ നിന്ന് മനസ്സിലാക്കിയെടുക്കാം. മാത്രമല്ല ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ 1846 എന്നു കാണുന്നു.
മൊത്തം 57ത്തോളം ഇതളുകൾ ഉള്ള താളിയോലക്കെട്ടാണിത്. ഈ താളിയോല രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (45 MB)