ആമുഖം
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭരണഘടനയുടെ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1934ലെ ആദ്യപതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. യാക്കോബായ- ഓർത്തഡൊക്സ് സഭകളുടെ കക്ഷി വഴക്കിൽ കേന്ദ്രസ്ഥാനത്തുള്ള 1934ലെ ഭരണഘടന ഇതാണ്. ഇതിന്റെ പുതിയ വേർഷൻ മലങ്കര ഓർത്തഡൊക്സ് സഭയുടെ വെബ്ബ് സൈറ്റിൽ ഇവിടെ കാണാം.
1934ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ ഭരണഘടന ഇന്ത്യൻ കോപ്പിറൈറ്റ് നിയമം അനുസരിച്ച് 1994ൽ ഇന്ത്യയിൽ പൊതുസഞ്ചയത്തിൽ ആയി. അതിനാൽ 1934ലെ ആദ്യത്തെ പതിപ്പ് ഇപ്പോൾ പൊതുസഞ്ചയത്തിൽ ആണ്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന
- താളുകളുടെ എണ്ണം: ഏകദേശം 32
- പ്രസിദ്ധീകരണ വർഷം:1934 (കൊല്ലവർഷം 1110)
- പ്രസ്സ്: മലയാള മനോരമ പ്രസ്സ്, കോട്ടയം
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
മുകളിൽ സൂചിപ്പിച്ച പോലെ ഒരു സഭയുടെ ഭരണഘടന എന്നതിനെക്കാൾ യാക്കോബ-ഓർത്തഡൊക്സ് കക്ഷിവഴക്കിലെ കേന്ദ്രസ്ഥാനത്തുള്ള രേഖ എന്നതാണ് ഇതിന്റെ ശ്രദ്ധേയത. 2017ൽ വന്ന സുപ്രീം കോടതി വിധി അനുസരിച്ച് എല്ലാ ഓർത്തഡൊക്സ്-യാക്കോബ പള്ളികളും ഈ ഭരണഘടന അനുസരിച്ച് വേണം ഭരിക്കപ്പെടാൻ. എന്നാൽ യാക്കോബക്കാർ ഇത് അംഗീകരിക്കുന്നില്ല. പ്രത്യേകിച്ച് തലവൻ ആരെന്ന കാര്യത്തിൽ യാക്കോബക്കാർക്ക് വ്യത്യസ്ത അഭിപ്രായം ഉള്ളതിനാൽ ആണ് ഇപ്പോൾ പള്ളി പിടിച്ചെടുക്കലും മറ്റുമായി വലിയ ബഹളം കേരള ക്രൈസ്തവ സമൂഹത്തിൽ നടക്കുന്നത്.
കൂടുതൽ ഗഹനമായി ഈ വിഷയത്തിൽ കൈവെക്കാതിരിക്കുന്നതാണ് എനിക്കു നല്ലത് എന്നതിനാൽ ഞാനതിനു മുതിരുന്നില്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
കളർ പതിപ്പും ബ്ലാക്ക് ആന്റ് വൈറ്റിലും ഉള്ള സ്കാൻ നിർമ്മിച്ചിട്ടുണ്ട്. അതിനാൽ തന്നെ സൈസ് പ്രശ്നം ഉണ്ടാവില്ല. ഓൺലൈനായി വായിക്കാനും ആവുന്നതാണ്.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഓൺലൈനായി വായിക്കാൻ: കണ്ണി
- ഡൗൺലോഡ് കണ്ണി: ബ്ലാക്ക് ആന്റ് വൈറ്റ് (1 MB)
- ഡൗൺലോഡ് കണ്ണി: കളർ പതിപ്പ് (7 MB)
You must be logged in to post a comment.