1950 – ഗ്രന്ഥാലോകം – അഞ്ചു ലക്കങ്ങൾ

ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമായ ഗ്രന്ഥാലോകം എന്ന ആനുകാലികത്തിൻ്റെ 1950ൽ ഇറങ്ങിയ വാല്യം രണ്ടിൻ്റെ 9, 10, 11-12 എന്നീ മൂന്നു ലക്കങ്ങളുടെയും വാല്യം മൂന്നിൻ്റെ 1, 2 എന്നീ രണ്ട് ലക്കങ്ങളുടേയും അടക്കം മൊത്തം 5 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1948 ൽ തിരുവിതാംകൂർ ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമായി തുടങ്ങിയ ഗ്രന്ഥാലോകം 1950 ൽ എത്തിയപ്പോൾ ഐക്യസംസ്ഥാന ഗ്രന്ഥശാലസംഘത്തിൻ്റെ പ്രസിദ്ധീകരണം ആയി മാറിയിട്ടുണ്ട്. എന്നാൽ മലബാർ ഈ സംഘത്തിൻ്റെ ഭാഗമായിട്ടാല്ലാത്തതിനാൽ ആവണം 1950 ജൂലൈ-ആഗസ്റ്റ് ലക്കം തൊട്ട് തിരു-കൊച്ചി ഗ്രന്ഥശാല സംഘം എന്ന് പേർ പുതുക്കിയിട്ടുണ്ട്. രാജഭരണത്തിൽ നിന്ന് ജനകീയ ഭാരണത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട സംഗതികൾ ഗ്രന്ഥശാലസംഘത്തിൻ്റെ പ്രവർത്തനത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നത് സംബന്ധിച്ച ലേഖനങ്ങളും ഈ ലക്കങ്ങളിൽ കാണാവുന്നതാണ്.

ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

(കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറയായി ഒഴിവു സമയത്തു സന്നദ്ധപ്രവർത്തനത്തിലൂടെ നടത്തുന്ന ഈ ഡിജിറ്റൈസേഷൻ പ്രവർത്തനം പതുക്കെ നിർത്താൻ ഞാൻ ആലോചിക്കുന്നു. ഈ പദ്ധതിയുടെ പ്രാധാന്യം ഇനിയും ആരും മനസ്സില്ലാക്കുന്നില്ല. സ്കേൽ അപ് ചെയ്യാനുള്ള വഴികൾ തുറക്കുന്നില്ല. മിക്കപ്പോഴും ഒറ്റപ്പെട്ടു പോകുന്നു. പൊതുസമൂഹം കൂടുതൽ സഹകരിക്കുന്നില്ല,  സർക്കാർ സംവിധാനങ്ങൾ പദ്ധതി എന്താണെന്നെന്നെ മനസ്സിലാക്കുന്നില്ല. എനിക്കാണെങ്കിൽ പ്രായമേറുന്നു, ജീവിതത്തിലെ വ്യക്തിപരമായ മുൻഗണനകൾക്ക് കൂടുതൽ സമയം കൊടുക്കേണ്ട സ്ഥിതി വന്നിരിക്കുന്നു. അതിനു പുറമേ താല്പര്യങ്ങൾ മാറി വരുന്നു. ഈ ഒരു റിസ്ക് ഞാൻ About പേജിൽ സൂചിപ്പിച്ചിരുന്നു. അതിനാൽ  ചില തീരുമാനങ്ങളിലേക്ക് പോകാൻ എന്നെ പ്രേരിപ്പിക്കുന്നു.  അങ്ങനെ ഒരു തീരുമാനത്തിലേക്ക് പോയാൽ അതിനെ പറ്റി വിശദമായ ഒരു കുറിപ്പ് ഈ ബ്ലോഗിൽ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. )

 

1950 – ഗ്രന്ഥാലോകം – അഞ്ചു ലക്കങ്ങൾ
1950 – ഗ്രന്ഥാലോകം – അഞ്ചു ലക്കങ്ങൾ

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ അഞ്ചു ലക്കങ്ങളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും വെവ്വേറെ കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

രേഖ 1

  • പേര്: ഗ്രന്ഥാലോകം – വാല്യം 2 ലക്കം 9
  • പ്രസിദ്ധീകരണ വർഷം: 1950 മേയ്
  • താളുകളുടെ എണ്ണം: 70
  • അച്ചടി:P.K. Memorial Press, Vazhuthacaud, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 2

  • പേര്: ഗ്രന്ഥാലോകം – വാല്യം 2 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1950 ജൂൺ
  • താളുകളുടെ എണ്ണം: 74
  • അച്ചടി:P.K. Memorial Press, Vazhuthacaud, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 3

  • പേര്: ഗ്രന്ഥാലോകം – വാല്യം 2 ലക്കം 11 & 12
  • പ്രസിദ്ധീകരണ വർഷം: 1950 ജൂലൈ, ആഗസ്റ്റ്
  • താളുകളുടെ എണ്ണം: 90
  • അച്ചടി:P.K. Memorial Press, Vazhuthacaud, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 4

  • പേര്: ഗ്രന്ഥാലോകം – വാല്യം 3 ലക്കം 1
  • പ്രസിദ്ധീകരണ വർഷം: 1950 നവംബർ
  • താളുകളുടെ എണ്ണം: 100
  • അച്ചടി:P.K. Memorial Press, Vazhuthacaud, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 5

  • പേര്: ഗ്രന്ഥാലോകം – വാല്യം 3 ലക്കം 2
  • പ്രസിദ്ധീകരണ വർഷം: 1950 ഡിസംബർ
  • താളുകളുടെ എണ്ണം: 68
  • അച്ചടി:P.K. Memorial Press, Vazhuthacaud, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments

2 comments on “1950 – ഗ്രന്ഥാലോകം – അഞ്ചു ലക്കങ്ങൾ

  • Simply wish to say your article is as amazing. The clearness in your post is just nice and i could assume you’re an expert on this subject. Well with your permission let me to grab your feed to keep updated with forthcoming post. Thanks a million and please carry on the gratifying work.

  • What i do not understood is in truth how you are not actually a lot more smartlyliked than you may be now You are very intelligent You realize therefore significantly in the case of this topic produced me individually imagine it from numerous numerous angles Its like men and women dont seem to be fascinated until it is one thing to do with Woman gaga Your own stuffs nice All the time care for it up

Comments are closed.