ആമുഖം
കോന്നിയൂർ ആർ. നരേന്ദ്രനാഥ് ശാസ്ത്രീയ വിഷയങ്ങളെ അടിസ്ഥാനമാക്കി 1965ൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ പുതുമയിലേക്ക് എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പൊതുരേഖയുടെ മെറ്റാഡാറ്റ
- പേര്: പുതുമയിലേക്ക്
- രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
- പ്രസിദ്ധീകരണ വർഷം: 1965
- താളുകളുടെ എണ്ണം: 102
- പ്രസാധകർ: പി. കെ. ബ്രദേഴ്സ്, കോഴിക്കോട്
- അച്ചടി: എം എ എം പ്രസ്സ്, കോഴിക്കോട്
പുസ്തക ഉള്ളടക്കം, കടപ്പാട്
1965ൽ എഴുതിയ ശാസ്ത്ര ലേഖനങ്ങൾ ആയതിനാൽ മലയാളശാസ്ത്രമെഴുത്തിന്റെ പരിണാമത്തിൽ ഈ പുസ്തകം പ്രയോജനപ്പെടും. ഇതിന്റെ പ്രസാധനം കോഴിക്കോട് ആയതിനാൽ അക്കാലത്ത് കോന്നിയൂർ ആർ. നരേന്ദ്രനാഥ് കോഴിക്കോട് ആകാശവാണിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത് എന്ന് ഊഹിക്കാം. ഏതാണ്ട് ഇതോട് അടുത്താണ് ശാസ്ത്രസാഹിത്യപരിഷത്ത് സ്ഥാപിക്കപ്പെടുന്നത് എന്നത് കണക്കിലെടുത്താൽ അക്കാലത്ത് തന്നെ കോന്നിയൂർ ആർ. നരേന്ദ്രനാഥ് ശാസ്ത്രപ്രചാരകൻ ആയിരുന്നു എന്ന് മനസ്സിലാക്കാം. സൂര്യനെ പറ്റിയും ന്യൂയ്യ്റ്റിനോയെ പറ്റിയും ഒക്കെയുള്ള ലേഖനങ്ങൾ ഇതിൽ കാണുന്നു.
പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.
ഡൗൺലോഡ് വിവരങ്ങൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
You must be logged in to post a comment.