1954 – Syriac Grammar

ആമുഖം

ഒരു ലിറ്റർജി ഭാഷയായ സുറിയാനിയുടെ വ്യാകരണം കൈകാര്യം ചെയ്യുന്ന ഇംഗ്ലീഷിലുള്ള ഒരു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്:  Syriac Grammar
  • രചന: Fr. Gabriel of St. Joseph TOCD (Revised and Bridged by Fr. William TOCD)
  • പ്രസിദ്ധീകരണ വർഷം: 1954
  • പതിപ്പ്: മൂന്നാം പതിപ്പ്
  • താളുകളുടെ എണ്ണം:  182
  • പ്രസ്സ്:St. Joseph’s Press, Mannanam  
1954 - Syriac Grammar
1954 – Syriac Grammar

പുസ്തക ഉള്ളടക്കം, കടപ്പാട്

കൽദായ സുറിയാനി ആണ് ഈ പുസ്തകത്തിൽ കൈകാര്യം ചെയ്യുന്നത്. സീറോമലബാർ പുരോഹിതനും പണ്ഡിതനും ആയ Fr. Gabriel of St. Joseph TOCD ആണ് ഈ കൃതിയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. അച്ചടി മാന്നാനം സെന്റ് ജോസഫ് പ്രസ്സിലും. ഈ പുസ്തകം അത്യവശ്യം ശ്രദ്ധനേടിയിരുന്ന ഒന്നാണെന്ന് ഇതിനു മൂന്നു പതിപ്പുകൾ ഉണ്ടായി എന്നത് സൂചന നൽകുന്നു.

ലാറ്റിൻ, സുറിയാനി ലിപികൾക്ക് പുറമേ ആവശ്യാനുസരണം മലയാളലിപിയും പുസ്തകത്തിൽ ഉപയോഗിച്ചു കാണുന്നു. വിഷയത്തിലുള്ള അജ്ഞതമൂലം ഈ പുസ്തകത്തെ പറ്റി കൂടുതൽ പറയാൻ ഞാൻ അശക്തനാണ്.

പുസ്തകത്തിന്റെ പഴക്കം മൂലവും കൂട്ടിചേർത്ത് ബൈൻഡ് ചെയ്തത് മൂലവും ഇതിന്റെ ഡിജിറ്റസെഷൻ അല്പം പണിയായിരുന്നു. എങ്കിലും ഒരു വിധം നന്നായി തന്നെ ഈ പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് സൃഷ്ടിച്ചെടുക്കാനായി. ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, ഇതിനു മുൻപ് പ്‌ശീത്താ ബൈബിൾ പോലുള്ള പുസ്തകങ്ങൾ ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ ശ്രീ ജോജു ജേക്കബ് ആണ്. അദ്ദേഹത്തിന്നു നന്ദി.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

 

Comments

comments