ആമുഖം
കൽദായ-സുറിയാനിയുടെ വാക്യരചനാശാസ്‌ത്രം കൈകാര്യം ചെയ്യുന്ന ഇംഗ്ലീഷിലുള്ള ഒരു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: Syro-Chaldaic Grammar – Syntax
- രചന: Fr. Gabriel of St. Joseph, TOCD
- പ്രസിദ്ധീകരണ വർഷം: 1956
- താളുകളുടെ എണ്ണം: 112
- പ്രസ്സ്:St. Joseph’s Press, Mannanam
പുസ്തക ഉള്ളടക്കം, കടപ്പാട്
കൽദായ സുറിയാനിയുടെ വാക്യരചനാശാസ്‌ത്രം ഈ പുസ്തകത്തിൽ കൈകാര്യം ചെയ്യുന്നത്. സീറോമലബാർ പുരോഹിതനും പണ്ഡിതനും ആയ Fr. Gabriel of St. Joseph TOCD ആണ് ഈ കൃതിയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. അച്ചടി മാന്നാനം സെന്റ് ജോസഫ് പ്രസ്സിലും.
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, ഇതിനു മുൻപ് പ്‌ശീത്താ ബൈബിൾ പോലുള്ള പുസ്തകങ്ങൾ ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ ശ്രീ ജോജു ജേക്കബ് ആണ്. അദ്ദേഹത്തിന്നു നന്ദി.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (10 MB)
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി.
You must be logged in to post a comment.