1926 – മലയാള ഒന്നാം പാഠപുസ്തകം – മക്മില്ലൻ & കമ്പനി ലിമിറ്റഡ്

1926ൽ തിരുവിതാം‌കൂർ പ്രദേശത്തെത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നവർക്കു ഉപയോഗിക്കാനായി മക്മില്ലൻ & കമ്പനി പ്രസിദ്ധീകരിച്ച മലയാള ഒന്നാം പാഠപുസ്തകം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

ഈ മലയാള പാഠപുസ്തകത്തിനു നിരവധി പ്രത്യേകതകൾ ഉണ്ട്. അന്നു വരെ നിലവിലിരുന്ന രീതികളിൽ നിന്നു വ്യത്യസ്തമായ ഒരു രീതിയാണ് ഈ പാഠപുസ്തകത്തിൽ അക്ഷരപഠനത്തിനായി പരീക്ഷിച്ചിരിക്കുന്നത്. ഇതിനെ പറ്റിയുള്ള വിശദാംശങ്ങൾ പുസ്തകത്തിന്റെ അവസാനം കൊടുത്തിരിക്കുന്ന വാധ്യാന്മാർക്കുള്ള ഉപദേശങ്ങളിൽ കൊടുത്തിട്ടൂണ്ട്.

കേവലവ്യഞ്ജനത്തെ വേറിട്ടു രേഖപ്പെടുത്തുന്നത്, കേവലവ്യഞ്ജന ചിഹ്നമായി ചന്ദ്രക്കല പരിചയപ്പെടുത്തുന്നത് ഇതൊക്കെ വ്യത്യസ്തമായി എനിക്കു തോന്നി. എന്ന വ്യഞ്ജനാക്ഷരം പുതിയ ഒരു അക്ഷരമായി ഇതിൽ പരിചയപ്പെടുത്തുണ്ട്. പക്ഷെ, മുൻപ് തന്നെ നിലവിലിരുന്ന ഒരു അക്ഷരത്തെ അങ്ങനെ പരിചയപ്പെടുത്തിയത് എതിനണെന്ന് എനിക്കു മനസ്സിലായില്ല.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1926 - മലയാള ഒന്നാം പാഠപുസ്തകം - മക്മില്ലൻ & കമ്പനി ലിമിറ്റഡ്
1926 – മലയാള ഒന്നാം പാഠപുസ്തകം – മക്മില്ലൻ & കമ്പനി ലിമിറ്റഡ്

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: മലയാള ഒന്നാം പാഠപുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 72
  • പ്രസാധകർ: മക്മില്ലൻ & കമ്പനി ലിമിറ്റഡ്
  • അച്ചടി: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

Comments

comments