ആമുഖം
വിഷ്ണുശർമ്മ രചിച്ചതെന്ന് കരുതപ്പെടുന്ന പഞ്ചതന്ത്രം മലയാളത്തിൽ കിളിപ്പാട്ട് രൂപത്തിൽ പരിഭാഷ ചെയ്തത് കുഞ്ചൻ നമ്പ്യാരാണ്. കുഞ്ചൻ നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ട് എന്ന കൃതിയുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ഇത് ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 133-ാമത്തെ പൊതുസഞ്ചയ രേഖയും 14–മത്തെ താളിയോല രേഖയും ആണ്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: പഞ്ചതന്ത്രം കിളിപ്പാട്ട്
- രചയിതാവ്: സംസ്കൃതത്തിലുള്ള മൂലകൃതിയുടെ രചയിതാവ് വിഷ്ണുശർമ്മ ആണെന്ന് കരുതപ്പെടുന്നു. കുഞ്ചൻ നമ്പ്യാർ ഇത് കിളിപ്പാട്ട് രൂപത്തിൽ മലയാളത്തിലാക്കി.
- താളിയോല ഇതളുകളുടെ എണ്ണം: 231
- ഓല എഴുതപ്പെട്ട കാലഘട്ടം: 1700നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ജീവിതവിജയത്തിന് ആവശ്യമായ ധർമ്മതത്വങ്ങളും നീതിസാരങ്ങളും കഥാരൂപത്തിൽ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷ്ണുശർമ്മ സംസ്കൃതത്തിൽ എഴുതിയ ഗ്രന്ഥമാണ് പഞ്ചതന്ത്രം. കുഞ്ചൻ നമ്പ്യാർ ഇത് പതിനെട്ടാം നൂറ്റാണ്ടിൽ മലയാളത്തിലേക്ക് കിളിപ്പാട്ട് രൂപത്തിൽ പരിഭാഷ ചെയ്തു. കുഞ്ചൻ നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ടിന്റെ താളിയോല പതിപ്പ് ആണ് ഇത്.
ഓല എഴുതിയത് ആരാണെന്ന വിവരം ഇതിൽ കാണുന്നില്ല
ഈ താളിയോല രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (191 MB)