1958 – മഹാത്മാഗാന്ധികാളേജ് സ്മാരക ഗ്രന്ഥം

എൻ.എസ്.എസ്. മാനേജ്മെൻ്റിൻ്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി കോളേജിൻ്റെ ഔദ്യോഗിക ഉൽഘാടനത്തോട് അനുബന്ധിച്ച് 1958ൽ പ്രസിദ്ധീകരിച്ച മഹാത്മാഗാന്ധികാളേജ് സ്മാരക ഗ്രന്ഥം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ്  ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ കോളേജ് തുടങ്ങിയത് 1948ൽ ആണെങ്കിലും കെട്ടിടങ്ങൾ ഒക്കെ നിർമ്മിച്ച് ഇപ്പോഴത്തെ ഇടത്തിലേക്ക് മാറിയത് 1958ൽ ആണ്. കോളേജിൻ്റെ ഔദ്യോഗിക ഉൽഘാടനം നിർവ്വഹിച്ചത് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന ജവഹർവാൽ നെഹ്രു ആയിരുന്നു. അന്നത്തെ ആ പരിപാടിയോട് അനുബന്ധിച്ച് ഇറക്കിയ സ്മാരക ഗ്രന്ഥം ആണിത്. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൻ്റെ ഔദ്യോഗിക ചരിത്രഭാഷ്യം ഇവിടെ നിന്നു വായിക്കാം.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമേ നമ്മുടെ പഴയകാല സുവനീറുകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സ്മരണിക ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

1958 - മഹാത്മാഗാന്ധികാളേജ് സ്മാരക ഗ്രന്ഥം
1958 – മഹാത്മാഗാന്ധികാളേജ് സ്മാരക ഗ്രന്ഥം

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും വെവ്വേറെ കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: മഹാത്മാഗാന്ധികാളേജ് സ്മാരക ഗ്രന്ഥം
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 146
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

Comments

comments

One comment on “1958 – മഹാത്മാഗാന്ധികാളേജ് സ്മാരക ഗ്രന്ഥം

  • Jyotilal S. D. says:

    മാർത്താണ്ഡ വർമ്മ മഹാരാജാവ് എന്ന പുസ്തകം ഏതോ ഒരു കാലത്തെ 10-ആം ക്ലാസ്സിലെ (എക്സ്ട്രാക്ട് രൂപത്തിൽ) പാഠ പുസ്തകമായിരുന്നു. അങ്ങനെ അത് വായിച്ചിട്ടുമുണ്ട്. അതിന്റെ അസ്സൽ വർഷൻ വായിക്കാൻ ആഗ്രഹമുണ്ട്.

Comments are closed.