List of Kerala public domain books

List of Kerala Public Domain Books

For a short Introduction in English click on the below heading A short introduction.

A short introduction

This page provides you the links to the scan (and related links) of the Kerala related public domain/Free licensed documents. All the documents in this list are either personally scanned by me (with the help of my friends) or the scanned documents that I collected from various public and private sources. I will keep on updating this list as and when I get new scans. In case you have any Kerala document that is printed before 1960, kindly contact me at shijualexonline@gmail.com.

For many years I have been interacting with many people (from various backgrounds) to gain access to the scan of Kerala Public domain books. Basically, my interest is always to get the oldest scanned version (editions that are published at least before 1960) of the Kerala related public domain books. I have uploaded all the scanned books that I have collected till now to Archive.org.

In this list you will not see a Kerala public domain boos that is not yet scanned. Also, the recent editions (editions after 1960) of public domain books are also not available.

Special thanks to Cibu Johny for converting my amateur wordpress html tables into a professional google spreadsheet solution.

 

പൊതുസഞ്ചയത്തിലുള്ള കേരള പുസ്തകങ്ങളുടെ പട്ടിക

കേരളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയത്തിലോ സ്വതന്ത്രലൈസൻസിൽ ഉള്ളതോ ആയ രേഖകളുടെ സ്കാനുകൾ ഡൗൺലോഡ് ചെയ്യാനുള്ള കണ്ണികളും അനുബന്ധവിവരങ്ങളും ആണ് ഈ താളിൽ ക്രോഡീകരിച്ചിരിക്കുന്നത്. പൊതുസഞ്ചയ/സ്വതന്ത്രലൈസൻസ് രേഖകളുടെ സ്കാനുകൾ ലഭിക്കുന്നതിനു അനുസരിച്ച് ഈ പട്ടിക തുടർച്ചയായി പുതുക്കി കൊണ്ടിരിക്കും. ഈ പട്ടികയിൽ ഇല്ലാത്തതും എന്നാൽ 1960നു മുൻപ് അച്ചടിച്ചതുമായ ഒരു പുസ്തകമോ അതിന്റെ സ്കാനോ നിങ്ങളുടെ കൈയ്യിൽ ഉണ്ടെങ്കിൽ ദയവായി shijualexonline@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.

മലയാളഭാഷയിലെ (അല്ലെങ്കിൽ മലയാളഭാഷ/മലയാള ലിപിയെ കുറിച്ച് മറ്റ് ഭാഷകളിൽ രചിക്കപ്പെട്ട) പൊതുസഞ്ചയത്തിൽ ഉള്ള കൃതികളുടെ സ്കാനുകൾ ലഭിക്കാൻ വേണ്ടി ഞാൻ വർഷങ്ങളായി നിരവധി ആൾക്കാരെ ബന്ധപ്പെട്ടിരുന്നു.

1961നു മുൻപ് രചയിതാവ് മരിച്ചതിനാൽ യാന്ത്രികമായി പൊതുസഞ്ചയത്തിൽ വന്ന കൃതികളിൽ ആണ് എന്റെ താല്പര്യം.

അതിനു പുറമേ 1961നു മുൻപൊക്കെ അച്ചടിച്ച പുസ്തകങ്ങൾ എത്രയും പെട്ടെന്ന് സ്കാൻ ചെയ്ത് എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. കാരണം കാലപ്പഴക്കം കാരണം അതിൽ പലതും ഇപ്പോഴേ നശിച്ചു കഴിഞ്ഞു. ബാക്കിയുള്ളതിനെ എങ്കിലും എത്രയും പെട്ടെന്ന് ഉയർന്ന റെസലൂഷനിൽ സ്കാൻ ചെയ്ത് എടുത്ത് സൂക്ഷിക്കുകയും അത് പൊതുജനങ്ങൾക്ക് സൗജന്യമായും ലഭ്യമാക്കുകയും ചെയ്യേണ്ടത് കേരളദേശത്തെ സ്നേഹിക്കുന്നവർ അടിയന്തര പ്രാധാന്യം കൊടുത്ത് ചെയ്യേണ്ട ഒരു സംഗതിയും ആണ്

അങ്ങനെ നിരവധി പേരുടെ പലവിധത്തിലുള്ള സഹായത്താൽ ഇതു വരെ ലഭ്യമായ മിക്കവാറും എല്ലാ കൃതികളും എല്ലാം ആർക്കൈവ്.ഓർഗിൽ ചേർത്തിട്ടുണ്ട്. അതിനെ കുറിച്ച് ഞാൻ പലപ്പോഴായി പലയിടങ്ങളിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇങ്ങനെ പോസ്റ്റ് ചെയ്ത പുസ്തകങ്ങളുടെ വിവരങ്ങൾ ഒരുമിച്ച് ഒരിടത്ത് ക്രോഡീകരിക്കുന്നത് എല്ലാവരേയും സഹായിക്കും എന്ന തിരിച്ചറിൽ നിന്നാണ് ഈ താൾ നിർമ്മിച്ചത്.

പുസ്തകത്തിന്റെ വിവരങ്ങളും, പുസ്തകത്തിന്റെ സ്കാനുകളിലേക്കുള്ള കണ്ണികളും, പുസ്ത്കത്തെ കുറിച്ചുള്ള മറ്റ് വിശദാംശങ്ങളും കൃതി ആദ്യമായി പ്രസിദ്ധീകരിച്ച വർഷം അനുസരിച്ച് ക്രോഡീകരിച്ച ലിസ്റ്റ് ആണിത്. കൂടുതൽ കൃതികൾ ലഭ്യമാകുന്നതിനു അനുസരിച്ച് ഈ പട്ടിക തുടർച്ചയായി പുതുക്കി കൊണ്ടിരിക്കും. ഈ പട്ടികയിൽ പുസ്തകങ്ങളുടെ സ്കാൻ പതിപ്പ് ലഭ്യമാക്കാൻ എന്നെ സഹായിക്കുന്ന ഏവർക്കും വളരെ നന്ദി.

സ്വതന്ത്രമായി ഡൗൺലോഡ് ചെയ്യാൻ പാകത്തിലുള്ള സ്കാൻ ലഭ്യമായ മലയാള പൊതുസഞ്ചയ പുസ്ത്കങ്ങളുടെ വിവരം മാത്രമേ ഈ പട്ടികയിൽ ഉണ്ടാകൂ. മലയാളത്തിൽ ഇന്നു വരെ ഇറങ്ങിയ എല്ലാ പുസ്തകങ്ങളുടേയും പട്ടിക ഉണ്ടാക്കുക എന്നത് എന്റെ താല്പര്യത്തിൽ വരുന്നതല്ല. അത് കെ. എം. ഗോവിയെ പോലെ ഉള്ള പ്രഗൽഭർ പണ്ടേ ചെയ്തതാണ്. കെ. എം. ഗോവിയുടെ പ്രവർത്തനം അതിന്റെ അടുത്ത തലത്തിലേക്ക് കൊണ്ടു പോയി ഗ്രന്ഥസൂചിയുടെ ഒരു മാസ്റ്റർ ലിസ്റ്റ് ഓൺലൈനായി ലഭ്യമാക്കേണ്ടത് കേരളസാഹിത്യ അക്കാദമി അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളുടെ ചുമതല ആണ്.

അതേ പോലെ പൊതു സഞ്ചയപുസ്തകങ്ങളുടെ ഏറ്റവും പുതിയ പതിപ്പുകളുടെ സ്കാനുകളും ഈ പട്ടികയിൽ ഇല്ല. പൊതുസഞ്ചയപുസ്തകങ്ങളുടെ ഏറ്റവും ആദ്യത്തെ എഡീഷന്റെ സ്കാനുകളുടെ (അത് കിട്ടിയില്ലെങ്കിൽ 1961നു മുൻപുള്ള ഏറ്റവും പഴയ ഒരു പതിപ്പിന്റെ സ്കാൻ) സ്കാൻ ശേഖരിക്കുക മാത്രമാണ് എന്റെ ലക്ഷ്യം.

പട്ടികയുടെ വിശദാംശങ്ങൾ

4 തരത്തിലുള്ള പുസ്തകങ്ങൾ ആണ് ഈ പട്ടികയിൽ ഉള്ളത്: (അച്ചടിച്ച പുസ്തകങ്ങൾ മാത്രമല്ല; കൈയ്യെഴുത്തു പ്രതികൾ, താലിയോല ലിഖിതങ്ങൾ തുടങ്ങിയവയുടെ സ്കാനുകളും ഈ പട്ടികയുടെ ഭാഗമായിരിക്കും)

  • പൂർണ്ണമായും മലയാള ഭാഷയിലും മലയാള ലിപിയിലും ഉള്ള പുസ്തകങ്ങൾ (ഉദാ: ബെഞ്ചമിൻ ബെയിലിയുടെ ബൈബിൾ)
  • മലയാളഭാഷ/മലയാള ലിപിയെ/കേരളത്തെ കുറിച്ച് അന്യഭാഷകളിലെ രചനകൾ (ഉദാ: ആൽഫബേത്തും ഗ്രന്ഥോനിക്കോ മലബാറിക്കം)
  • മലയാള ലിപി/ഭാഷ കുറച്ചെങ്കിലും ഉപയോഗിച്ചിട്ടുള്ള അന്യ ഭാഷാ രചനകൾ – 1829നു മുൻപുള്ളത് മാത്രം (ഉദാ: ഹോർത്തൂസ് മലബാറിക്കസ്).
  • മലയാള ഭാഷയിൽ ആണെങ്കിലും റോമൻ/അറബി/തമിഴ്/വട്ടെഴുത്ത്/കോലെഴുത്ത് തുടങ്ങിയ മലയാളേതര ലിപിയിൽ ഉള്ള പുസ്തകങ്ങൾ (ഉദാ: മുഹ്‌യുദ്ദീൻ മാല)

ഈ പട്ടികയിൽ ഓരോ രേഖയുടെയും താഴെ പറയുന്ന മെറ്റാ ഡാറ്റ കൊടുത്തിരിക്കുന്നു:

  • രേഖയുടെപ്രസിദ്ധീകരണ വർഷം
  • രേഖയുടെ പേരും, ഡിജിറ്റൈസ് ചെയ്ത സ്കാനിലേക്കുള്ള ലിങ്കും
  • രേഖ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്തപ്പോൾ ഗ്രന്ഥപ്പുരയിൽ എഴുതിയ പോസ്റ്റിന്റെ ലിങ്ക്
  • രേഖയുടെ പതിപ്പ്/ വാല്യം, ലക്കം
  • രേഖയുടെ രചയിതാവ്/എഡിറ്റർ
  • രേഖയുടെ വർഗ്ഗം
  • രേഖയുടെ പ്രസാധകർ
  • രേഖ അച്ചടിച്ച പ്രസ്സ്
  • രേഖ അച്ചടിച്ച സ്ഥലം
  • രേഖ അച്ചടി രീതി
  • രേഖയുടെ ഒറിജിനൽ ഉള്ള സ്ഥലം
  • രേഖയുടെ ഉള്ളടക്കത്തിന്റെ തരം
  • രേഖയുടെ പ്രസിദ്ധി
  • രേഖയെ പറ്റിയുള്ള കുറിപ്പുകൾ

പട്ടികയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് എനിക്കു മെയിലയക്കുക.

ഈ പട്ടിക 2018 വരെ പരിപാലിച്ചത് സിബുവും (cibucj അറ്റ് ജിമെയിൽ) ജോബിനും (jobin.thomas അറ്റ് ജിമെയിൽ) ചേർന്നാണ്. 2020 മെയ് മുതൽ 2020 ഒക്ടോബർ അവസാനം വരെ പ്രവീൺ വർമ്മയുടെ നേതൃത്വത്തിൽ തിരൂർ മലയാളം ഐ ടി കൂട്ടായ്മ ഈ പട്ടിക പുതുക്കി പരിപാലിച്ചു.

ഇപ്പോൾ താൽക്കാലികമായി ഞാൻ നേരിട്ടാണ് ഈ പട്ടിക പുതുക്കുന്നത്.

പട്ടിക ഗൂഗിൾ ഷീറ്റായി നേരിട്ട് ആക്സെസ് ചെയ്യാൻ പട്ടികയിൽ കാണുന്ന Spreadsheet link എന്ന ലിങ്കിൽ അമർത്തുക. ഗൂഗിൾ ഷീറ്റിൽ എത്തി കഴിഞ്ഞാൽ അതിലെ Data > Filter Views > Create Temporary Filter Views > Click ▼ in a Column Title > Select Relevant Values എന്ന ഓപ്ഷൻ ഉപയോഗിച്ച് പല തരത്തിൽ നിങ്ങൾക്കു പട്ടികയിലെ പുസ്തകങ്ങൾ ഫിൽറ്റർ ചെയ്യാം. ആവശ്യമെങ്കിൽ പട്ടികയുടെ കോപ്പിയെടുക്കുകയും പല തരത്തിൽ പുനരുപയോഗിക്കുകയും ചെയ്യാം.

 

9 comments on “List of Kerala public domain books

Leave a Reply