കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കുട്ടികൾക്കുള്ള ശാസ്ത്രമാസികയായ യുറീക്ക മാസികയുടെ 1971 ജനുവരി മുതൽ 1971 മേയ് വരെയുള്ള അഞ്ചു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ബൈൻഡ് ചെയ്തവർ അരികുകൂട്ടി മുറിച്ചത് കാരണം കവർ പേജിന്റെയും മറ്റു ചില പേജുകളുടേയും അരികു നഷ്ടപ്പെട്ടിട്ടൂണ്ട് എന്നതും, ചില പേജുകളിൽ നിന്ന് ചിത്രം കീറിയെടുത്തിട്ടൂണ്ട് എന്ന കുഴപ്പവും ഒഴിച്ചു നിർത്തിയാൽ നല്ല നിലയിലുള്ള പുസ്തകം ആണ് ഡിജിറ്റൈസേഷനായി ലഭ്യമായത്. 1971-ാം വർഷത്തിൽ ആദ്യത്തെ 5 ലക്കങ്ങളേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ള 7 എണ്ണം ഇനി ഡിജിറ്റൈസ് ചെയ്യാനായി ബാക്കിയാണ്. ഞാൻ ഈ 5 ലക്കങ്ങളുടെ ഉള്ളടക്ക വിശകലനത്തിലേക്ക് കടക്കുന്നില്ല. അത് താല്പര്യമുള്ളവർ ചെയ്യുമല്ലോ.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.
കടപ്പാട്
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ യുറീക്കയുടെ 1971ലെ ആദ്യ അഞ്ചു ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണികളും കൊടുത്തിരിക്കുന്നു
രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ ഓരോ സ്കാൻ പേജിലും വലതുവശത്ത് കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നത് ക്ലിക്ക് ചെയ്യുക.
യുറീക്ക 1971 ലക്കം 1
- പേര്: യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക
- പ്രസിദ്ധീകരണ വർഷം: 1971 ജനുവരി
- താളുകളുടെ എണ്ണം: 52
- പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
- പ്രസ്സ്: ജോർജ്ജ് പ്രിന്റിംഗ് വർക്സ്, തൃശൂർ
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
യുറീക്ക 1971 ലക്കം 2
- പേര്: യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക
- പ്രസിദ്ധീകരണ വർഷം: 1971 ഫെബ്രുവരി
- താളുകളുടെ എണ്ണം: 52
- പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
- പ്രസ്സ്: ജോർജ്ജ് പ്രിന്റിംഗ് വർക്സ്, തൃശൂർ
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
യുറീക്ക 1971 ലക്കം 3
- പേര്: യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക
- പ്രസിദ്ധീകരണ വർഷം: 1971 മാർച്ച്
- താളുകളുടെ എണ്ണം: 52
- പ്രസാധകർ:കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
- അച്ചടി: ജോർജ്ജ് പ്രിന്റിംഗ് വർക്സ്, തൃശൂർ
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
യുറീക്ക 1971 ലക്കം 4
- പേര്: യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക
- പ്രസിദ്ധീകരണ വർഷം: 1971 ഏപ്രിൽ
- താളുകളുടെ എണ്ണം: 52
- പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
- പ്രസ്സ്: സെന്റ് ജോസഫ്സ് ഐഎസ് പ്രസ്സ്, തൃശൂർ
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
യുറീക്ക 1971 ലക്കം 5
- പേര്: യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക
- പ്രസിദ്ധീകരണ വർഷം: 1971 മേയ്
- താളുകളുടെ എണ്ണം: 60
- പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
- പ്രസ്സ്: സെന്റ് ജോസഫ്സ് ഐഎസ് പ്രസ്സ്, തൃശൂർ
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
-
-
- ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ: എണ്ണം – 80
- ഡിജിറ്റൈസ് ചെയ്ത യുറീക്ക മാസിക: എണ്ണം – 12
-
2 comments on “യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക – 1971 ജനുവരി മുതൽ 1971 മേയ് വരെയുള്ള അഞ്ചു ലക്കങ്ങൾ”
Thanks iniyulla eureka lakkangalum upload cheyyu
Comments are closed.